"പ​ഴ​യ ചി​ത്ര​മോ പു​തി​യ രൂ​പ​മോ മികച്ചത്?'; മോഡലിന്‍റെ ചിത്രം ചർച്ചയാകുന്നു
Thursday, March 4, 2021 6:51 PM IST
ശ​രീ​ര​ത്തി​ൽ ടാ​റ്റു പ​തി​ക്കു​ന്ന​ത് ഇ​ന്ന് ഒ​രു പു​തി​യ കാ​ര്യ​മ​ല്ല. എ​ന്നാ​ൽ ശ​രീ​ര​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. ചി​ല രാ​ജ്യ​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​ത് നി​യ​മ​പ​ര​മാ​യി വി​ല​ക്കി​യി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ ഇ​ത്ത​രം വി​ല​ക്കു​ക​ളി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ ശ​രീ​ര​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​ത് ചി​ല​രു​ടെ ഹോ​ബി​യാ​ണ്.

പ്ര​ശ​സ്തി​ക്കു​വേ​ണ്ടി​യും ചി​ല​ർ രൂ​പ​മാ​റ്റം വ​രു​ത്താ​റു​ണ്ട്. മ​നോ​ഹ​ര​മാ​യ ശ​രീ​ര​ത്തെ​യാ​ണ് ചി​ല​ർ രൂ​പ​മാ​റ്റം വ​രു​ത്തി വി​കൃ​ത​മാ​ക്കു​ന്ന​ത്. അ​ത്ത​ര​മൊ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​വി​ളു​ക​ളു​ള്ള ഉ​ക്രൈ​ന്‍ മോ​ഡ​ല്‍ അ​ന​സ്താ​സി​യ പൊ​ക്രെ​ഷ്ചു​ക്ക് പ​ങ്കു​വ​ച്ച് ത​ന്‍റെ പ​ഴ​യ​കാ​ല ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ത​ന്‍റെ പ​ഴ​യ ചി​ത്ര​മാ​ണോ പു​തി​യ രൂ​പ​മാ​ണോ മി​ക​ച്ച​തെ​ന്നാ​ണ് അ​ന​സ്താ​സി​യ​യു​ടെ ചോ​ദ്യം. 26വ​യ​സു​ള്ള ത​ന്‍റെ ചി​ത്ര​വും 32 വ​യ​സു​ള്ള ചി​ത്ര​വു​മാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ ക​വി​ളു​ക​ള്‍​ക്കും ചു​ണ്ടു​ക​ള്‍​ക്കും മാ​റ്റം വ​രു​ത്താ​നും വ​ലി​പ്പം കൂ​ട്ടാ​നും ധാ​രാ​ളം സ​ര്‍​ജ​റി​ക​ള്‍​ക്ക് അ​ന​സ്താ​സി​യ വി​ധേ​യ​യാ​യി​രു​ന്നു.

ഫേ​ഷ്യ​ല്‍ ഫി​ല്ലേ​ഴ്‌​സും ബോ​ട്ടോ​ക്‌​സ്‌ ഇ​ന്‍​ജെ​ക്ഷ​നു​ക​ളും അ​ട​ക്കം പ​ല​ത​രം കോ​സ്‌​മെ​റ്റി​ക് ചി​കി​ത്സാ രീ​തി​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് ഈ ​രൂ​പ​ത്തി​ലേ​ക്ക് അ​ന​സ്താ​സി​യ എ​ത്തി​യ​ത്. ഒ​ന്ന​ര ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ന​സ്താ​സി​യ രൂ​പ മാ​റ്റം വ​രു​ത്തി​യ​ത്. ആ​റ് വ​ര്‍​ഷ​ത്തോ​ള​മെ​ടു​ത്താ​ണ് ഈ ​മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​ത്.

ര​ണ്ടു ല​ക്ഷ​ത്തോ​ളം ഫോ​ള​വേ​ഴ്സാ​ണ് അ​ന​സ്താ​സി​യ​യ്ക്കു​ള്ള​ത്. ത​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ൾ അ​ന​സ്താ​സി​യ സോ​ഷ്യ​ൽ മീ​ഡി​യാ​വ​ഴി സ്ഥി​ര​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. റോ​സ് അ​ന​സ്താ​സി​യാ​യു​ടെ​നി​റ​ത്തി​ലു​ള്ള ത​ല​മു​ടി​യും അ​മി​ത​മാ​യ മേ​ക്ക​പ്പും വ​ലി​യ ക​വി​ളു​ക​ളു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​വ​രെ വ്യ​ത്യ​സ്ത​യാ​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ന​സ്താ​സി​യാ​യു​ടെ പ​ഴ​യ രൂ​പം തി​രി​ച്ച​റി​യാ​നാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.