ഗിന്നസ് റിക്കാര്‍ഡില്‍ കൈയടി നേടി എലി ബിഷപ്പ്;വേഗമേറിയ ക്ലാപ്പര്‍
Saturday, August 6, 2022 2:33 PM IST
ആളുകള്‍ വിവിധ തരത്തിലുള്ള റിക്കാര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിക്കാറുണ്ടല്ലൊ. എന്നാല്‍ ചിലത് മറ്റുള്ളവരെ അമ്പരിപ്പിക്കുന്നതായിരിക്കും. അത്തരത്തിലുള്ള ഒന്നാണ് അമേരിക്കന്‍ സംഗീത സംവിധായകനായ എലി ബിഷപ്പിന്‍റെ നേട്ടം.
ഈ ലോകത്തിലെ ഏറ്റവും വേഗമേറിയ ക്ലാപ്പര്‍ ആണദ്ദേഹം.അമേരിക്കയിലെ നാഷ്‌വില്ലില്‍ നിന്നുള്ള ഇദ്ദേഹം ഒരു മിനിറ്റില്‍ 1,103 തവണ കൈയടിച്ച് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്. എലിയുടെ ഈ പ്രകടനം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു.
2014ല്‍ മിനിറ്റില്‍ 1,020 തവണ കൈയടിച്ച് ഇദ്ദേഹം റിക്കാര്‍ഡ് ബുക്കില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫ്ളോറിഡയില്‍ നിന്നുള്ള സെവന്‍ വേഡ് എന്ന ഒമ്പതുവയസുകാരന്‍ എലിയുടെ ഈ റിക്കാര്‍ഡ് തിരുത്തിയിരുന്നു. 1,080 കൈയടിയാണ് സെവന്‍ ചെയ്തത്.
എന്നാല്‍ ഒട്ടും താമസിക്കാതെ തന്നെ 1,103 കൈയടികള്‍ ചെയ്ത് എലി ബിഷപ്പ് തന്‍റെ റിക്കാര്‍ഡ് തിരികെ പിടിച്ചു. അദ്ദേഹത്തിന്‍റെ നേട്ടം അന്ന് ഗിന്നസ് അധികൃതര്‍ അവലോകനം ചെയ്തിരുന്നു. ഒടുവിലിപ്പോള്‍ നേട്ടം പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുകയാണ്.