അമ്മയാണ് വിട്ടുകൊടുക്കില്ല..! മുട്ട സംരക്ഷിക്കുന്ന മയിലിന്‍റെ വീഡിയോ വൈറല്‍
Friday, May 27, 2022 3:12 PM IST
ഒരു അമ്മയെപോലെ തന്‍റെ കുഞ്ഞിനെ സംരക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. അതിനാലാണ് അമ്മ എന്ന ആ രണ്ടക്ഷരം എല്ലാത്തിനും പ്രതീകമാകുന്നത്. മനുഷ്യരില്‍ മാത്രമല്ല, മൃഗങ്ങളിലും പക്ഷികളിലും ഇത്തരം ശക്തമായ സംരക്ഷണവലയമുണ്ട് എന്നുള്ളതിന് പലപ്പോഴും നമ്മള്‍ സാക്ഷികളായിട്ടുണ്ടാകും.
ഒരു അമ്മയുടെ മാതൃത്വം എത്രത്തോളം മഹത്വമേറിയതാണെന്ന് മനസിലാകാന്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ കണ്ടാല്‍ മതി. കഥയിലെ അമ്മ ഒരു മയിലാണ്. തന്‍റെ കുഞ്ഞുങ്ങളെ വിരിയിക്കാനായി വെച്ച മുട്ട മോഷ്ടിക്കാന്‍ വന്ന യുവതിയെ കൊത്തിയോടിക്കുന്നതാണ് ദൃശ്യത്തില്‍.
ധാരാളം മുട്ടകള്‍ക്ക് സമീപം ഒരു മയില്‍ ഇരിക്കുന്നു. തൊട്ടുപുറകെ ഒരു പെണ്‍കുട്ടി മയിലിന്‍റെ അടുത്ത് വന്ന് അതിനെ എടുത്തെറിയുന്നു. ശേഷം വേഗത്തില്‍ തന്നെ നിലത്ത് ചിതറിക്കിടക്കുന്ന മുട്ടകളെല്ലാം ശേഖരിക്കുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കകം അമ്മ മയില്‍ വന്ന് പെണ്‍കുട്ടിയെ കൊത്തി വീഴ്ത്തുന്നു.
ഇതിനോടകം വീഡിയോ മുപ്പത് ലക്ഷത്തോളം പേരാണ് കണ്ടുകഴിഞ്ഞത്. അവള്‍ക്ക് അര്‍ഹമായത് ലഭിച്ചുവെന്ന് പറയുകയും ചെയ്യുന്നു. ചിലര്‍ അമ്മയുടെ സ്നേഹത്തെ പ്രശംസിക്കുകയും ആ മുട്ടകളെ സംരക്ഷിച്ചതിന് മയിലിനെ അഭിനന്ദിക്കുകയും ചെയ്തു.
മറ്റൊരാള്‍ ഇങ്ങനെ കുറിച്ചു. മയില്‍ തന്‍റെ മുട്ടകള്‍ മോഷ്ടിക്കാന്‍ അനുവദിക്കുമെന്ന് അവര്‍ ശരിക്കും കരുതിയോ എന്നാണ്. ആ വീഴ്ച അവള്‍ അര്‍ഹിക്കുന്നതാണെന്ന് മറ്റൊരാള്‍ കുറിച്ചു.