മ​റി​യാ​ൻ തു​ട​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ​യെ നേ​രെ​യാ​ക്കിവി​ടു​ന്ന മ​നു​ഷ്യ​ൻ; വീ​ഡി​യോ വൈ​റ​ൽ
Sunday, June 20, 2021 1:26 AM IST
റോ​ഡി​ലെ വ​ള​വി​ൽ മ​റി​യാ​ൻ തു​ട​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ​യെ നേ​രെ​യാ​ക്കി വി​ടു​ന്ന ആ​ളു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. 'ഇ​ന്ത്യ​യി​ൽ ആ​രും ഒ​രു സൂ​പ്പ​ർ ഹീ​റോ ആ​യേ​ക്കാം' എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് വീ​ഡി​യോ ട്വി​റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഒ​രു ചെ​റി​യ റോ​ഡി​ൽ മു​ണ്ടും മ​ട​ക്കി​കു​ത്തി ഷ​ർ​ട്ട് ധരിച്ച് നി​ൽ​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രാ​ളെ​യാ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്. പെ​ട്ടെ​ന്ന് റോ​ഡി​ലേ​യ്ക്ക് വ​ള​രെ വേ​ഗ​ത​യി​ൽ ഒ​രു ഓ​ട്ടോ​റി​ക്ഷ എ​ത്തു​ക​യാ​യി​രു​ന്നു.

ചെ​റി​യ റോ​ഡി​ലെ വ​ള​വി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ എ​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ ഒ​രു വ​ശ​ത്തേ​യ്ക്ക് മ​റി​യാ​ൻ തു​ട​ങ്ങു​ന്നു. പെ​ട്ടെ​ന്ന് ത​ന്നെ ഈ ​ആ​ൾ മ​റി​ഞ്ഞു വീ​ഴാ​ൻ ഒ​രു​ങ്ങു​ന്ന ഓ​ട്ടോ​റി​ക്ഷ​യെ ത​ന്‍റെ കൈ​കൊ​ണ്ട് പി​ടി​ച്ച് നേ​രെ​യാ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ പ​തി​ഞ്ഞ സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. വീ​ഡി​യോ ഇ​തു​വ​രെ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ ക​ണ്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.