പാട്ടിനൊത്ത് മിന്നി മറയുന്ന ഭാവങ്ങൾ; അയാൻ ആനാരി തരംഗമാകുന്നു
Saturday, October 16, 2021 6:16 PM IST
ഒന്നര വയസുകാരന്റെ വീഡിയോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഹരിപ്പാട് ആനാരി രാജീവ് ഭവനത്തിൽ മാധ്യമ പ്രവർത്തകനായ രാജീവ് ആനാരിയുടെയും രേഷ്മ രാജീവിന്റെയും മകൻ അയാൻ രാജീവ് ആനാരിയാണ് സോഷ്യൽ മീഡിയകളിൽ താരവും തരംഗവുമാകുന്നത്.
പാട്ടിന്റെ ഭാവങ്ങൾ ഉൾക്കൊണ്ട് അത് ആലപിച്ചും, പാട്ട്, മേളം ഇവയ്ക്ക് അനുശ്രിതവും ശാസ്ത്രീയമെന്ന് തോന്നിപ്പിക്ക തരത്തിലുള്ള ചുവടുകൾ വെച്ചുമാണ് അയാൻ ആസ്വാധകരെ ഇളക്കി മറിക്കുന്നത്. ഒന്നര വയസുകാരുടെ പാട്ടിന് പുതുമയില്ല. എന്നാൽ അയാന്റെ മുഖത്ത് പാട്ടിലെ വരികൾക്കൊത്ത് മിന്നി മറയുന്ന ഭാവങ്ങളും ഈണത്തിനൊത്ത് ഉയർന്നു താഴ്ന്നും ചലിക്കുന്ന കൈകളും അയാനെ വെത്യസ്തനാക്കുന്നു.
വീട്ടുകാർ കൗതുകത്തിനായെടുത്ത വീഡിയോ കുറച്ച് ദിവസങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ ഒരു ലക്ഷത്തിന് മുകളിൽ ആളുകളാണ് കണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ അഭിനന്ദന പ്രവാഹമാണ് അയാനെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. കൊച്ചു മിടുക്കൻ വാർത്താ ചാനലുകളിലും ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്.