"ചോക്ലേറ്റ് തിമിംഗലം'; ഷെഫിന്റെ വീഡിയോ വൈറലാകുന്നു
Sunday, October 31, 2021 5:06 PM IST
ചോക്ലേറ്റ് തിമിംഗലത്തിന്റെ വീഡിയോ വൈറലാകുന്നു. അമോറി എന്ന ഷെഫാണ് തന്റെ പുത്തന്‍ പാചക പരീക്ഷണത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചോക്ലേറ്റും പാലും ഉപയോഗിച്ചാണ് ഇത് തയാറാക്കിയത്. നാല് ദിവസത്തെ ചോക്ലേറ്റ് തിമിംഗലത്തിന്റെ നിര്‍മ്മാണം രണ്ടര മിനിറ്റുനുള്ളില്‍ ഉള്‍ക്കൊള്ളുന്ന വീഡിയോയായിട്ടാണ് ഷെഫ് പങ്കുവച്ചത്. ചോക്ലേറ്റ് കൊണ്ടുള്ള കടലാമ, ആന, ബൈക്ക് എന്നിവയൊക്കെ അമോറിയുടെ അക്കൗണ്ടിലുണ്ട്.