റാഞ്ചാൻ റെഡിയായി പരുന്ത്; ഒടുവിൽ ട്വിസ്റ്റ്
Tuesday, February 23, 2021 7:54 PM IST
പത്തിവിരിച്ച് നിൽക്കുന്ന മൂർഖൻ പാന്പിനെ റാഞ്ചാൻ ശ്രമിക്കുന്ന പരുന്തിന്റെ വീഡിയോ വൈറലാകുന്നു. ചെന്നൈ നിവാസിയായ പക്ഷിനീരീക്ഷകനും വന്യജീവി ഫൊട്ടോഗ്രഫറുമായ കാർത്തിക് രാമമൂർത്തിയാണ് വീഡിയോ പകർത്തിയത്. പുൽമേട്ടിൽ പത്തിവിരിച്ചു നിൽക്കുന്ന പാമ്പിനു മുന്നിലൂടെ തക്കം പാർത്തു പരുന്ത് നടക്കുന്നതും മെല്ലെ പറന്ന് റാഞ്ചാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
തക്കംകിട്ടിയാൽ പാന്പുകളെയും പരുന്ത് അകത്താക്കാറുണ്ട്. വളരെ എളുപ്പത്തിൽ ഇവയെ പിടിക്കാൻ കഴിയുന്നതിനാലാണ് പാന്പുകളെ പരുന്ത് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ഈ വീഡിയോയുടെ അവസാനം പരുന്തിനെ പാന്പ് കൊത്തിയോടിക്കുകയാണ്. ഏകദേശം അരക്കിലോമീറ്റർ അകലെനിന്നാണ് ഈ വീഡിയോ പകർത്തിതെന്ന് കാർത്തിക് രാമമൂർത്തി പറഞ്ഞു.