ബാ​ത്ത്റൂം ക​ണ്ണാ​ടി​യി​ൽ നോ​ക്കി​യ വീ​ട്ടു​കാ​ർ ഞെ​ട്ടി; നി​ങ്ങ​ൾ​ക്കും ഇ​ത് സം​ഭ​വി​ക്കാം
Sunday, January 17, 2021 1:58 PM IST
പു​തി​യ വീ​ട് എ​ന്ന​ത് ഏ​തൊ​രാ​ളു​ടെ​യും സ്വ​പ്ന​മാ​ണ്. ചി​ല​ർ വീ​ട് വാ​ങ്ങും. ചി​ല​ർ സ്വ​ന്തം സൗ​ക​ര്യ​പ്ര​കാ​രം വീ​ട് പ​ണി​യും. ര​ണ്ടാ​യാ​ലും വീ​ട്ടി​ൽ സ​മാ​ധാ​ന​ത്തോ​ടെ താ​മ​സി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. എ​ന്നാ​ൽ ആ​ശി​ച്ച് മോ​ഹി​ച്ച് വാ​ങ്ങി​യ വീ​ട്ടി​ൽ ചി​ല സൂ​ത്ര​പ്പ​ണി​ക​ൾ മു​ൻ ഉ​ട​മ​സ്ഥ​ൻ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലോ? അ​ത്ത​ര​മൊ​രു അ​നു​ഭ​വ​മാ​ണ് അ​രി​സോ​ണ​യി​ൽ വീ​ട് വാ​ങ്ങി​യ അ​ന്നാ​ബെ​ൽ എ​ന്ന പ​തി​നെ​ട്ടു​കാ​രി ടി​ക്ക് ടോ​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

പു​തി​യ വീ​ട്ടി​ലെ ബാ​ത്ത്റൂം ക​ണ്ണാ​ടി​യു​ടെ വി​ശേ​ഷ​മാ​ണ് അ​ന്നാ​ബെ​ൽ പ​ങ്കു​വ​ച്ച​ത്. സാ​ധാ​ര​ണ ക​ണ്ണാ​ടി​യാ​ണി​തെ​ന്ന് ക​രു​തി​യാ​ൽ തെ​റ്റി. ടു​വേ ക​ണ്ണാ​ടി​യാ​ണ് ബാ​ത്ത്റൂ​മി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​താ​യി​ത് ക​ണ്ണാ​ടി​യുടെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​യാ​ളെ ക​ണ്ണാ​ടി​യു​ടെ പി​ന്നി​ൽ​നി​ന്ന് നോ​ക്കി​യാ​ൽ കാ​ണാം. ചു​മ​രി​ലാ​ണ​ല്ലോ ക​ണ്ണാ​ടി പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്, അ​തു​കൊ​ണ്ട് കു​ഴ​പ്പ​മി​ല്ലെ​ന്ന് ക​രു​തി​യാ​ൽ വീ​ണ്ടും തെ​റ്റി. ഈ ​ക​ണ്ണാ​ടി​യു​ടെ പി​ന്നി​ലു​ള്ള ഭി​ത്തി പൊ​ള്ള​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല കാ​മ​റ ഘ​ടി​പ്പി​ക്കാ​നു​ള്ള കോ​ഡ് വ​യ​റു​ക​ളും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

ബാ​ത്ത്റൂം ക​ണ്ണാ​ടി​യി​ൽ സം​ശ​യം തോ​ന്നി​യ അ​ന്നാ​ബെ​ല്ലും വീ​ട്ടു​കാ​രും കൂ​ടി ചു​മ​ർ തു​ര​ന്ന​പ്പോ​ഴാ​ണ് ഈ ​ര​ഹ​സ്യ​ങ്ങ​ളെ​ല്ലാം ക​ണ്ടു​പി​ടി​ച്ച​ത്. ക​ണ്ണാ​ടി​യു​ടെ​യും അ​തി​ന്‍റെ പി​ന്നി​ലെ സൂ​ത്ര​പ്പ​ണി​ക​ളു​ടെ​യും വീ​ഡി​യോ അ​ന്നാ​ബെ​ല്ല ടി​ക്ക് ടോ​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഒ​രു ല​ഹ​രി​ക്ക​ട​ത്തു​കാ​ര​നാ​ണ് നേ​ര​ത്തെ ഈ ​വീ​ട് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ല​ഹ​രി​പാ​ർ​ട്ടി​ക​ളും ഇ​വി​ടെ ന​ട​ന്നി​രു​ന്നു. ഈ ​വീ​ടി​ൽ ര​ഹ​സ്യ കാ​മ​റ​ക​ളും മ​റ്റും ഇ​യാ​ൾ പി​ടി​പ്പി​ച്ചു​ണ്ടെ​ന്ന് അ​യ​ൽ​ക്കാ​ർ പ​റ​ഞ്ഞ​താ​യി അ​ന്നാ​ബെ​ൽ വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.