ഭക്ഷണപാത്രം കടിച്ചെടുത്ത് എറിയുന്ന കലിപ്പൻ നായ; വൈറലായി വീഡിയോ
Tuesday, April 6, 2021 1:17 AM IST
ഭക്ഷണത്തിനായി മൃഗങ്ങൾ ബഹളം വയ്ക്കുന്നത് പുതിയ സംഭവമല്ല. കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെങ്കിൽ വളർത്തുമൃഗങ്ങൾ കൂട്ടിൽ കിടന്ന് ബഹളമായിരിക്കും. ഭക്ഷണം ലഭിച്ചാൽ മാത്രമേ അവ അടങ്ങു. ഇത്തരത്തിൽ ഭക്ഷണത്തിനായി ബഹളം വയ്ക്കുന്ന നായയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.
ഉടമയോടാണ് നായയുടെ ദേഷ്യം. വിശന്നുനില്ക്കുന്ന നായ ഭക്ഷണപാത്രം കടിച്ച് എടുത്ത് എറിയുന്നതും വീഡിയോയില്‍ കാണാം. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ പ്രവീണ്‍ അങ്കുസ്വാമിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധിയാളുകളാണ് കണ്ടുകഴിഞ്ഞത്. രസകരമായ പല കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.