"എന്നെ മാത്രം പരിശോധിച്ചാൽ പോരാ'; വീഡിയോ വൈറൽ
Friday, November 5, 2021 11:43 PM IST
തന്റെ താപപരിശോധന നടത്താതിരുന്ന സെക്യൂരിറ്റിയോട് പരിശോധിക്കാൻ ആവശ്യപ്പെടുന്ന കുട്ടിയുടെ വീഡിയോ വൈറൽ. സെക്യൂരിറ്റി ഗാർഡിന്റെ അടുത്ത് പോയി താപനില പരിശോധിക്കാൻ നിർബന്ധിക്കുകയാണ് കുട്ടി. അവളുടെ കയ്യിൽ ഒരു പാവയും ഉണ്ട്. തെർമോമീറ്റർ ഉപയോഗിച്ച് തന്റെ ഊഷ്മാവ് പരിശോധിക്കാൻ അവൾ ആവശ്യപ്പെട്ടതനുസരിച്ച് സെക്യൂരിറ്റി പരിശോധിക്കുന്നു.
തന്റെ രണ്ടു കൈകളും ഓരോന്നായി നീട്ടി നൽകുന്നുമുണ്ട്. തന്റെ പാവക്കുട്ടിയുടെ താപനിലയും കൊച്ചുമിടുക്കി പരിശോധിപ്പിക്കുന്നുണ്ട്. ഉത്തരവാദിത്തമുള്ള പൗരൻ എന്നാണ് കുട്ടിയെ സോഷ്യൽ ലോകം വിശേഷിപ്പിക്കുന്നത്.