മ​ല​യാ​ളി സ്റ്റൈ​ലി​ൽ കസവ് മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ച് നായ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Sunday, January 24, 2021 7:23 PM IST
ആ​ളു​ക​ളു​ടെ ഓ​മ​ന മൃ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നാ​യ​യു‌​ടെ സ്ഥാ​നം വ​ലു​താ​ണ്. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട നാ​യ​യുടെ സൗ​ക​ര്യ​ത്തി​നാ​യി എ​സി​യും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​വ​ർ ഏ​റെ​യാ​ണ്. പ്ര​ത്യേ​ക ഭ​ക്ഷ​ണം, പാ​ത്രം, കൂ‌​ട്... നായകൾക്ക് ഒരുക്കിയിരിക്കുന്ന സൗ​ക​ര്യ​ങ്ങ​ളു​ടെ എ​ണ്ണം നി​ര​വ​ധി​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു നാ​യ​യു​ടെ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​നാ​യി ത​യാ​റാ​ക്കി​യ കേ​ക്ക് സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. നാ​യ​​യു​ടെ ഷേ​പ്പി​ലാ​യി​രു​ന്നു കേ​ക്ക് ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഇ​പ്പോ​ഴി​ത മ​ല​യാ​ളി സ്റ്റൈ​ലി​ൽ കസവ് മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ച് സ​ദ്യ ക​ഴി​ക്കാ​നൊ​രു​ങ്ങു​ന്ന നാ​യ​യു‌​ടെ ചി​ത്രം ഏ​റ്റെ‌​ടു​ത്തി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. പഗ് ഇനത്തിൽപ്പെട്ടതാണ് നായ. ചി​ല​ർ അ​നു​യോ​ജ്യ​യാ​യ വ​ധു​വി​നെ തേ​ടു​ന്നു എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.