വാട്ടർ സർവീസ് സ്റ്റേഷനിലെ ആനക്കുളി വൈറൽ!
Monday, March 21, 2022 8:56 PM IST
വണ്ടികൾ വാട്ടർ സർവീസ് ചെയ്യുന്ന സ്റ്റേഷനിൽ ആനയെ കുളിപ്പിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. വണ്ടിഭ്രാന്തന്മാർ എന്ന ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വൈറലാകുകയായിരുന്നു. ആനയെ കുളിപ്പിക്കുന്നതിനു മുന്നിലായി ഒരു കാർ വാട്ടർ സർവീസ് ചെയ്യാൻ പാർക്ക് ചെയ്തിരിക്കുന്നതും വീഡിയോയിൽ കാണാം.
വാട്ടർ സർവീസ് സ്റ്റേഷനിലെ കുളി ആനയും ആസ്വദിക്കുന്നുണ്ട്. പാപ്പാന്മാർക്ക് അനുസരണയോടെ ശരീരം തേക്കാൻ നിന്നുകൊടുക്കുന്നുണ്ട് ആന. സംഭവം നടന്നത് എവിടെയാണെന്ന് വീഡിയോയിൽ ഇല്ല. നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്.