ജലാശയത്തിൽ നിന്നു ഉയർന്നുവരുന്ന ഭൂമി! വീഡിയോ വൈറൽ
Monday, July 26, 2021 5:24 AM IST
ജലാശയത്തിൽ നിന്ന് ഭൂമിയുടെ ഒരു ഭാഗം മുകളിലേക്ക് ഉയർന്നുവരുന്ന വീഡിയോ വൈറലാകുന്നു. ഹരിയാനയിൽ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. ഭൂമി കൂടുതൽ ഉയർന്നു വരുന്നത് കണ്ട് ജലാശയത്തിന് സമീപത്തു നിന്നു അകന്നു നിൽക്കാൻ ചിലർ ജനങ്ങളോട് ആവശ്യപ്പെടുന്നുമുണ്ട്.
വിണ്ടുകീറിയ നിലയിലാണ് ഭൂമി ഉയർന്നുവരുന്നത്.ടെക്ടോണിക് പ്ലെയ്റ്റുകളുടെ ചലനം മൂലമാകാം ഇങ്ങനെയൊരു പ്രതിഭാസമുണ്ടായതെന്നാണ് ചിലരുടെ അഭിപ്രായം.
ജലാശയത്തിന് സമീപത്തുനിന്നവർ പകർത്തിയ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. നിമിഷ നേരത്തിനുള്ളിലാണ് ഭൂമി ജലത്തിനടിയിൽ നിന്നു രണ്ടടി മുകളിലേക്കുയർന്നു വന്നത്. കനത്ത മഴയ്ക്ക് പിന്നാലെയായിരുന്നു വിചിത്ര പ്രതിഭാസം.