1050 ഏക്കർ സ്ഥലത്തുള്ള ബംഗ്ലാവ്; വിൽക്കാനിട്ടിരിക്കുന്ന വില...
Monday, January 18, 2021 9:49 PM IST
176 കോടിരൂപയുടെ ബംഗ്ലാവ് ! കേൾക്കുന്പോൾ അത്ഭുതം തോന്നുന്നുണ്ടോ? അയർലന്റിലെ കോവോയിസിലെ ആബി ലീക്സ് എസ്റ്റേറ്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1050 ഏക്കർ സ്ഥലത്തിന്റെ നടുവിലായാണ് ഈ കൊട്ടാര സമാനമായ ബംഗ്ലാവുള്ളത്.
1773 ആർക്കിടെക്റ്റായ ജെയിംസ് വയാട്ടാണ് ഈ ബംഗ്ലാവ് പണിതത്. മൂന്നു നിലകളാണുള്ളത്. 10 ബാത്ത്റൂമുകൾ മാത്രമുണ്ട്. മിനി ലൈബ്രറി, പ്രത്യേക കോട്ടേജുകൾ തുടങ്ങി പറഞ്ഞാലും കണ്ടാലും തീരാത്ത വിശേഷങ്ങളാണ് ഈ 1050 ഏക്കർ സ്ഥലത്തുള്ളത്. അരമണിക്കുറോളം വേണം ബംഗ്ലാവ് ഒന്നു ചുറ്റികറങ്ങാൻ.
ബിസിനസുകാരനായ ഡേവിഡ് ഡേവിസാണ് ഇപ്പോൾ ഈ ബംഗ്ലാവിന്റെ ഉടമ. 2019 ജൂൺ മുതൽ ബംഗ്ലാവ് വിൽക്കാൻ ഇട്ടിരിക്കുകയാണ്. പക്ഷെ ഇതുവരെ ഈ ബംഗ്ലാവ് ആരും വാങ്ങിയിട്ടില്ല. വില തന്നെ പ്രശ്നം. എന്താ ഒരു കൈ നോക്കുന്നോ?