മോദിക്ക് വാക്സിനെടുത്തത് നിവേദ; സഹായിയായി തൊടുപുഴക്കാരി റോസമ്മ
Monday, March 1, 2021 4:48 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാക്സിൻ എടുത്തത് പുതുശേരി സ്വദേശിനിയായ പി നിവേദ. മലയാളി നഴ്സ് തൊടുപുഴ സ്വദേശിനി റോസമ്മ അനിലും ഒപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി വാക്സിനെടുക്കാൻ വരുന്ന വിവരം നഴ്സുമാരോട് പറഞ്ഞത്. വാക്സിനെടുത്തത് അറിഞ്ഞതേയില്ലെന്ന് വാക്സിനെടുത്ത ശേഷം മോദി നഴ്സുമാരോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്. യാത്രക്കാർക്ക് തടസമുണ്ടാകാതിരിക്കാൻ രാവിലെ 6.30ന് മോദി ആശപത്രിയിലെത്തി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് വാക്സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു.