"ഇതുതാൻഡാ പോലീസ്'; ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ
Thursday, November 11, 2021 8:07 PM IST
കനത്ത മഴയില്‍ ബോധരഹിതയായ യുവാവിനെ തോളിലേറ്റി ഓടുന്ന പോലീസ് ഉദ്യോഗസ്ഥടെ വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ. ചെന്നൈയിലെ ടിപി ഛത്രം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രാജേശ്വരിയാണ് കക്ഷി. സംഭവം വൈറലായതോടെ നിരവധി പേരാണ് രാജേശ്വരിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
ചെന്നൈയിലെ ടി.പി.ഛത്ര ഭാഗത്തെ സെമിത്തേരിയിലാണ് സംഭവം. മഴക്കെടുതി നേരിടുന്ന ടിപി ഛത്രം പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയതായിരുന്നു ഇൻസ്പെക്ടർ രാജേശ്വരിയും സംഘവും. പ്രദേശത്തെ സെമിത്തേരിയ്ക്ക് അടുത്ത് എത്തിയപ്പോഴാണ് ഒരാൾ കുഴഞ്ഞ് വീണ് കിടക്കുന്നത് ശ്രദ്ധയിൽ പെടുന്നത്.
ജീവനുണ്ട് എന്ന് മനസ്സിലാക്കിയതോടെ വളരെ പെട്ടെന്ന് തന്നെ അയാളെ രാജേശ്വരി തോളത്ത് എടുത്ത് ഓട്ടോ റിക്ഷയിൽ കയറ്റുകയായിരുന്നു.ബോധരഹിതനായി കിടന്ന യുവാവിനെ തോളിലേറ്റി അടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഓട്ടോയില്‍ കയറ്റി വിടുന്നത് വീഡിയോയില്‍ കാണാം. തൊട്ടടുത്ത് പുരുഷന്മാര് ഉണ്ടായിട്ടും ഒറ്റയ്ക്കാണ് ഇവര്‍ യുവാവിനെ തോളിലിട്ട് ഓടിയത്.
ഉദയ് കുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി ഇപ്പോൾ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. ആശുപത്രിയിലെത്തിച്ച യുവാവ് നിലമെച്ചപ്പെടുത്തിയതായി പോലീസ് പറഞ്ഞു.