തോ​ക്കു​മാ​യി വ​നി​താ പോ​ലീ​സി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ; വൈ​റ​ലാ​യ​തോ​ടെ പ​ണി പാ​ളി
Sunday, September 5, 2021 6:47 AM IST
ടി​ക്ക് ടോ​ക്ക് നി​രോ​ധി​ച്ച​തോ​ടെ ഇ​ൻ​സ്റ്റ​ഗ്രാം റീ​ലി​ൽ പ​ങ്കു​വ​യ്ക്കു​ന്ന വീ​ഡി​യോ​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്നു. പ​ല റീ​ലു​ക​ളും വ​ള​രെ​പ്പെ​ട്ടെ​ന്നാ​ണ് വൈ​റ​ലാ​കു​ന്ന​ത്. തോ​ക്കു​മാ​യി ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ ചെ​യ്ത പോ​ലീ​സു​കാ​രി​യു​ടെ വീ​ഡി​യോ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യ​ത്.

ഒ​ടു​വി​ൽ യു​പി​യി​ൽ വ​നി​താ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളി​ന് രാ​ജി​വെ​ക്കേ​ണ്ടി വ​ന്നു. യു​പി വ​നി​താ കോ​ണ്‍​സ്റ്റ​ബി​ള്‍ പ്രി​യ​ങ്ക മി​ശ്ര രാ​ജി​വ​ച്ച​ത്. വീ​ഡി​യോ​യു​ടെ പേ​രി​ല്‍ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് പ്രി​യ​ങ്ക മി​ശ്ര​യെ അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

പോ​ലീ​സ് യൂ​ണി​ഫോ​മി​ല്‍ റി​വോ​ള്‍​വ​ര്‍ പി​ടി​ച്ച്‌ പ്രി​യ​ങ്ക ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ വ​ള​രെ വേ​ഗം വൈ​റ​ല്‍ ആ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് വ​ൻ​തോ​തി​ലു​ള്ള വി​മ​ർ​ശ​നം പ്രി​യ​ങ്ക​യ്ക്കു നേ​രെ ഉ​ണ്ടാ​യി. ഇ​തോ​ടെ​ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ച് പ്രി​യ​ങ്ക​യെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു.

പോ​ലീ​സ് ഗു​ണ്ട​ക​ളെ പോ​ലെ പെ​രു​മാ​റു​ന്നു​വെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന ആ​ക്ഷേ​പം. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ലെ നേ​താ​ക്ക​ളും പൊ​ലീ​സി​നെ​തി​രെ രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.