രണ്ടുമുറി വീടിന് 1.35 ലക്ഷം വാടക; അസാധാരണ സജ്ജീകരണവും
Saturday, September 28, 2024 10:26 AM IST
വലിയ നഗരങ്ങളില്‍ വാടക വീട് ലഭിക്കുക എന്നത് വലിയ പ്രയാസമാണ്. മറ്റിടങ്ങളില്‍ നിന്നും തൊഴിലിനും മറ്റുമായി എത്തുന്ന ആളുകള്‍ ഇത്തരം നഗരങ്ങളെ തിരക്കുള്ളതാക്കുമല്ലൊ. ഡിമാന്‍ഡ് കൂടുമ്പോള്‍ ഉടമകള്‍ വീടിന് വാടകയും കുത്തനെ കൂട്ടും. ചിലര്‍ യാതൊരു മനസാക്ഷിയും ഇല്ലാതെ പണം എന്നുമാത്രം ചിന്തിക്കും.
ഇന്ത്യയിലെ വലിയ തിരക്കുള്ള നഗരമാണല്ലൊ മുംബൈ. ഇവിടെ ഒറ്റമുറി അപ്പാര്‍ട്ടുമെന്റുകള്‍ക്ക് പോലും 40,000 രൂപ വാടക വരുമത്രെ. അടുത്തിടെ എക്സില്‍ വന്ന ഒരു രണ്ടു മുറി വീടിന്റെ കാര്യം വലിയ ചര്‍ച്ചയാവുകയാണ്.
കാരണം 1.35 ലക്ഷം രൂപയാണ് ഈ വീടിന് വാടക. നാല് ലക്ഷം രൂപ ഡിപ്പോസിറ്റും. ഇക്കാര്യം സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ശരിക്കും അമ്പരപ്പിച്ചു. എന്നാല്‍ ജയ്പൂര്‍ സ്വദേശിയായ ഉത്കര്‍ഷ് ഗുപ്ത ഈ വീടിന്റെ ഉള്‍വശത്തിന്റെ ചിത്രങ്ങള്‍ നെറ്റിസണ്സുമായി പങ്കുവച്ചു.
അതില്‍ രസകരമായ മറ്റൊരു കാര്യമുണ്ടായിരുന്നു. അതായാത് ടോയ്ലന് മുകളില്‍ വാഷിംഗ് മെഷീന് സ്ഥാപിച്ചിരിക്കുന്നു. ചിത്രം ആളുകളില്‍ ചിരിപടര്‍ത്തി. നിരവധി കമന്റുകള്‍ എത്തി. "കമോഡില്‍ ഇരുന്നു പത്രം വായിക്കുന്നവര്‍ക്ക് ഇത് ഒരു ബാക്ക്റെസ്റ്റായി വര്‍ത്തിക്കും' എന്നാണൊരാള്‍ കുറിച്ചത്.