റോഡിലെ കുഴി അടയ്ക്കാൻ പൂജ! വീഡിയോ വൈറൽ
Sunday, December 5, 2021 9:11 PM IST
റോഡിലെ കുഴികളാണ് കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലെ ചർച്ച. ഇപ്പോഴിത കുഴിയടയ്ക്കാത്തതിനെതിരേ പൂജ നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ആളുകൾ. കുഴി പൂജയുടെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.
രണ്ട് പൂജാരിമാർ പൂക്കളാൽ അലങ്കരിച്ച ഒരു കുഴിക്ക് ചുറ്റും പൂജ നടത്തുന്നു. താമസക്കാരും ചുറ്റും നിൽപ്പുണ്ട്. ബംഗളൂരുവിലെ ഭാരതി നഗർ സൊസൈറ്റിയിലെ താമസക്കാരാണ് പൂജ നടത്തിയത്. കുഴികളും ഗർത്തങ്ങളും കണ്ട് നിരാശരായതിനെ തുടർന്നാണ് നിവാസികൾ ദൈവങ്ങളെ വിളിക്കാൻ തീരുമാനിച്ചതെന്ന് അടിക്കുറിപ്പിൽ ഉപയോക്താവ് പറഞ്ഞു.