മോഷണം ഒരു കലയാണ്; ഓർമിപ്പിച്ച് കടൽ പക്ഷി
Thursday, March 18, 2021 10:11 PM IST
ഒരു മോഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മോഷണത്തിന്റെ പ്രത്യേകത എന്താണെന്നല്ലേ? ഒരു കടൽ പക്ഷിയാണ് മോഷ്ടാവ്!
സ്കോട്ട്ലാൻഡിലാണ് സംഭവം. സൂപ്പർമാർക്കറ്റിന്റെ മുന്പിൽ നിൽക്കുന്ന കടൽ പക്ഷിയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. കടയിൽ നിന്ന് ഒരാൾ പുറത്തേക്ക് ഇറങ്ങുന്പോൾ ഡോർ വഴി പക്ഷി അകത്ത് കയറുകയായിരുന്നു. നേരെ അകത്ത് കയറി ഒരു സ്നാക്സ് പായ്ക്കറ്റ് എടുത്തു. പരിചയമുള്ളപോലെയാണ് പക്ഷിയുടെ പെരുമാറ്റം.
കടൽ പക്ഷി പുറത്തേക്ക് വരുന്പോൾ ഓട്ടോമാറ്റിക് ഡോർ തനിയെ തുറന്നു. സ്നാക്സ് പാക്കറ്റ് സൂപ്പർമാർക്കറ്റിന്റെ മുന്പിൽ വച്ചുതന്നെ പൊട്ടിച്ച് പക്ഷി തിന്നു. കടൽ പക്ഷിയുടെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.