L സീറ്റിൽ ഇരുന്ന് Vജയം; ഒരു ഗിന്നസ് റിക്കാർഡ് വീഡിയോ കാണാം
Saturday, September 18, 2021 6:45 AM IST
എൽ സിറ്റ്' പൊസിഷനിലിരുന്ന് ഗിന്നസ് റിക്കാർഡ് നേടിയ യുവതിയുടെ വീഡിയോ വൈറലാകുന്നു. സ്റ്റെഫാനി മിലിങർ എന്ന യുവതിയാണ് വീഡിയോയിലുള്ളത്. ശരീരത്തിന്റെ ഭാരം മുഴുവൻ കൈകളിൽ ഏന്തിയിരിക്കുന്ന എൽ സിറ്റ് പൊസിഷനിൽ ഇരുന്നാണ് സ്റ്റെഫാനി റിക്കാർഡിട്ടത്. അഞ്ചു മിനിറ്റോളമാണ് സ്റ്റെഫാനി ഈ പൊസിഷനിലിരുന്നത്.
എൽ സിറ്റിൽ ഏറ്റവുമധികം സമയമായ അഞ്ചുമിനിറ്റ് പതിനഞ്ചു സെക്കന്റ് പൂർത്തിയാക്കിയ സ്റ്റെഫാനി മിലിങർ എന്ന ക്യാപ്ഷനോടെയാണ് തലക്കെട്ടോടെയാണ് ഗിന്നസ് വേൾഡിന്റെ ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.