കടുവയെവരെ ഓടിക്കുന്ന പു​ല്ലാ​ങ്കു​ഴ​ൽ; ഇന്ത്യക്കാരന്‍റെ സ്വിം​ഗിം​ഗ് ഫ്ലൂ​ട്ട് വൈറൽ
സ്വിം​ഗിം​ഗ് ഫ്ലൂ​ട്ട് - സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന പു​തി​യ സം​ഗീ​ത ഉ​പ​ക​ര​ണ​ത്തി​ന്‍റെ പേ​രാ​ണി​ത്. ഛത്തീ​സ്ഗ​ഡ് നാ​രാ​യ​ൺ​പൂ​ർ ജി​ല്ല​യി​ലെ ഗോ​ണ്ട് ആ​ദി​വാ​സി സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള മ​ന്ദ​വി എ​ന്ന​യാ​ളാണ് ഈ ​പു​ല്ലാ​ങ്കു​ഴ​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​ത​ത്തി​നു വേ​ണ്ടി​മാ​ത്ര​മ​ല്ല, വ​ന്യ​മൃ​ഗ​ങ്ങ​ളെ ഓ​ടി​ക്കാ​നും ഇ​തി​ൽ നി​ന്നു​ള്ള ശ​ബ്ദം ഉ​പ​യോ​ഗി​ക്കു​ന്നു.

സാ​ധാ​ര​ണ പു​ല്ലാ​ങ്കു​ഴ​ൽ പോ​ലെ ചു​ണ്ടി​ൽ ചേ​ർ​ത്തു​വ​ച്ച​ല്ല ഇ​ത് വാ​യി​ക്കു​ന്ന​ത്. ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കാ​ൻ ഈ ​പു​ല്ലാ​ങ്കു​ഴ​ൽ വാ​യു​വി​ൽ ചു​ഴ​റ്റി​യാ​ൽ മ​തി. ഇ​തി​ൽ നി​ന്നു വ​രു​ന്ന ശ​ബ്ദം കൊ​ണ്ട് ക​ടു​വ​യെ​യും ചീ​റ്റ​യെ​യും വ​രെ ഓ​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ദ​വി പ​റ​യു​ന്നു. സാധാരണ ​പു​ല്ലാ​ങ്കു​ഴ​ൽ ഉണ്ടാക്കുന്നതുപോലെ മുളയാണ് ഇതിനും ഉപയോഗിച്ചിരിക്കുന്നത്.

പി​പ്പീ​ൾ​സ് അ​ച്ചീ​വ് ഇ​ൻ റൂ​റ​ൽ ഇ​ന്ത്യ എ​ന്ന പേ​ജാണ് മ​ന്ദ​വി​യു​ടെ വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.