"രാജാവൊക്കെത്തന്നെ, പക്ഷേ അത് കാട്ടില്‍'; സിംഹത്തെ നായകള്‍ നേരിടുമ്പോള്‍...
Thursday, March 23, 2023 3:18 PM IST
കാട്ടിലെ രാജാവ് എന്നാണല്ലൊ സിംഹത്തെ പറയാറുള്ളത്. മറ്റ് മൃഗങ്ങളോടുള്ള ഇതിന്റെ കൂസലില്ലായ്മ ഏറെ പ്രസിദ്ധമാണുതാനും. എന്നാല്‍ ശൂരത്വം പാളിപ്പോയ ഇടങ്ങളും ഉണ്ട്.
സമൂഹ മധ്യമങ്ങളുടെ വരവോടെ അത്തരം നിരവധി സംഭവങ്ങള്‍ നമുക്കറിയാന്‍ കഴിയുന്നു. അത്തരമൊരു സംഭവത്തിന്റെ കാര്യമാണിത്. ഐഎഫ്എസ് ഓഫീസറായ സുരേന്ദര്‍ മെഹ്റയാണ് തന്റെ ട്വിറ്ററില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചത്.
വീഡിയോയില്‍ ഗുജറാത്തിലെ ഗിര്‍ സോമനാഥിലെ ഒരു ഗ്രാമമാണ് കാണാനാകുന്നത്. ഈ വഴി രാത്രിയില്‍ ഒരു സിംഹം നടന്നു വരികയാണ്. എന്നാല്‍ പിറകെ കുറച്ചധികം നായകള്‍ എത്തുകയാണ്.
അവർ ഈ സിംഹത്തെ ധൈര്യപൂര്‍വം നേരിടുന്നു. കുരച്ചെത്തുന്ന നായകളോട് പോരടിക്കാന്‍ നില്‍ക്കാതെ ഒടുവിൽ സിംഹം മടങ്ങുന്നു.
വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ചില മനുഷ്യര്‍ മനസിലാക്കേണ്ട രാഷ്ട്രീയം കൂടിയാണിത്. എത്ര ഉന്നതനെതിരെയും ദുര്‍ബലര്‍ ഒന്നിച്ചുനിന്നാല്‍ ഇതുപോലാകും സംഭവിക്കുക' എന്നാണൊരാള്‍ കുറിച്ചത്.