"അമ്മയെ പോലെ ആര്...'; ഒരു സിംഹക്കുട്ടിയുടെ ഹൃദയഹാരിയായ വീഡിയോ കാണാം
Thursday, March 23, 2023 9:19 AM IST
ജീവിതത്തില്‍ അച്ഛന്റെ പ്രാധാന്യം കുറവല്ലെങ്കിലും ഈ ലോകത്തുള്ള മിക്കവരുടെയും ഏറ്റവും വലിയശക്തി എന്നത് അവരുടെ അമ്മ ആയിരിക്കും. അതിപ്പോള്‍ മൃഗങ്ങളുടെ കാര്യത്തിലായാലും വിഭിന്നമല്ല.
അത്തരമൊരു സംഭവത്തിന്റെ കാര്യമാണിത്. ഫിഗെന്‍ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ച വീഡിയോയില്‍ ഒരു കൂട്ടം സിംഹങ്ങളെ കാണാനാകും.
ദൃശ്യങ്ങളില്‍ ഒരു സിംഹക്കുട്ടി അതിന്റെ അച്ഛന്റെ അടുത്ത് നിന്ന് കളിക്കുകയാണ്. കുഞ്ഞിന്റെ കുസൃതി അല്പം കൂടിയപ്പോള്‍ ഈ സിംഹത്തിന് ദേഷ്യം വരികയാണ്. അത് കുട്ടിയെ ഒന്നു തട്ടിയിടുന്നു.
ഇത് കണ്ട പെണ്‍സിംഹം കുഞ്ഞിനടുത്തേയ്ക്ക് ഓടി വരുന്നു. തള്ളയെ കണ്ടതോടെ കുട്ടിയും ആ ദിശയിലേക്ക് ഓടി എത്തുകയാണ്. ഈ സമയം ആണ്‍സിംഹം അവിടുന്നു മാറുന്നു. തനിക്കരികില്‍ എത്തിയ കുഞ്ഞിനെ തള്ളസിംഹം ഓമനിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
സംഭവം നെറ്റിസണിലും ചര്‍ച്ചയായി മാറി. നിരവധി അഭിപ്രായങ്ങളും വീഡിയോയ്ക്ക് ലഭിച്ചു. "ഓരോ കുട്ടിയും അമ്മയോടൊപ്പമാണ് ഏറ്റവും സുരക്ഷിതര്‍' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.