വി​ദ്യാ​ര്‍​ഥി​ക​ളെ "മ​യ​ക്കി​യ' സാ​റിന്‍റെ​ ശ​രി​യു​ത്ത​രം; വൈ​റ​ല്‍
Saturday, September 14, 2024 2:17 PM IST
ഒ​രു ക്ലാ​സ് മു​റി ര​സ​ക​ര​മാ​വു​ക കു​ട്ടി​ക​ളു​ടെ വൈ​ബു​ള്ള അ​ധ്യാ​പ​ക​ര്‍ കൂ​ടി എ​ത്തു​മ്പോ​ഴാ​ണ​ല്ലൊ. കു​റേ​ക്കാ​ലം മു​മ്പ് അ​ത്ത​രം വ്യ​ക്തി​ക​ളെ ക​ണ്ടു​മു​ട്ടു​ക പ്ര​യാ​സ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ കാ​ലം മാ​റി​യ​പ്പോ​ള്‍ അ​ധ്യാ​പ​ക​രും ട്രാ​ക്ക് മാ​റ്റി.

റീ​ല്‍​സും പ്രാ​ങ്കു​മൊ​ക്കെ അ​വ​രും ആ​സ്വ​ദി​ച്ച് തു​ട​ങ്ങി. അ​ടു​ത്തി​ടെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ഒ​രു ക്ലാ​സ് മു​റി കാ​ഴ്ച നെ​റ്റി​സ​ണ്‍​സി​നെ ചി​രി​പ്പി​ക്കു​ക​യാ​ണ്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു അ​ധ്യാ​പ​ക​ന്‍ ക്ലാ​സ് എ​ടു​ക്കു​ന്നു. ഈ ​സ​മ​യം പി​ന്‍ ബെ​ഞ്ചി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ത​മ്മി​ല്‍ ത​ര്‍​ക്കി​ക്കു​ന്നു. ഈ ​സ​മ​യം അ​ധ്യാ​പ​ക​ന്‍ അ​വ​രോ​ട് കാ​ര്യം തി​ര​ക്കു​ന്നു. "യൂ ​ഈ​സ് സ്ലീ​പ്' എ​ന്ന​താ​ണൊ "യൂ ​കാ​ന്‍ സ്ലീ​പ്' എ​ന്ന​താ​ണൊ ശ​രി​യെ​ന്നത് ആ​ണ് ത​ങ്ങ​ളു​ടെ ത​ര്‍​ക്ക​മെ​ന്ന് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​റ​യു​ന്നു.


ശെ​ടാ ഇ​തി​ലെ​ന്തി​ത്ര ത​ര്‍​ക്കി​ക്കാ​ന്‍ ഇ​രി​ക്കു​ന്നു എ​ന്ന ചി​ന്തി​ച്ച് അ​ധ്യാ​പ​ക​ന്‍ അ​വ​രോ​ടാ​യി "യെ​സ് യൂ ​കാ​ന്‍ സ്ലീ​പ്' എ​ന്ന് പ​റ​യു​ന്നു. ഇ​ത് കേ​ട്ട നി​മി​ഷം സ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളും ബെ​ഞ്ചി​ല്‍ ത​ല താ​ഴ്ത്തി ഒ​റ്റ​ക്കി​ട​പ്പാ​ണ്. അ​ധ്യാ​പ​ക​ന്‍ ആ​കെ അ​മ്പ​ര​ക്കു​ന്നു. ഇ​തി​നി​ട​യി​ല്‍ ഒ​രു കു​ട്ടി ത​ല ഉ​യ​ര്‍​ത്തി ഉ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ച്ച​തി​ന് ന​ന്ദി​യും പ​റ​യു​ന്നു.

പി​ന്നീ​ടി​തൊ​രു പ്രാ​ങ്കാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ അ​ധ്യാ​പ​ക​ന്‍ ചി​രി​ക്കു​ന്നു. ശേ​ഷം കാ​മ​റ നോ​ക്കി അ​ഭി​വാ​ദ്യ​വും ചെ​യ്യു​ന്നു. "ഇ​ത് ന​ന്നാ​യി എ​ടു​ത്ത​തി​ന് സാ​റി​ന് ഹാ​റ്റ്‌​സ് ഓ​ഫ്' എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് എ​ഴു​തി​യ​ത്. "എനി​ക്ക് ഇ​തു​പോ​ലൊ​രു അ​ധ്യാ​പ​ക​നെ വേ​ണം' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

https://www.instagram.com/reel/C_0fDJ9yh9N/?utm_source=ig_web_copy_link
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.