വിവാഹവേദിയിൽ ആകാശത്തേക്ക് വെടിവച്ച് വധുവരന്മാർ; കേസെടുത്ത് പോലീസ്
Tuesday, December 14, 2021 11:22 PM IST
വിവാഹവേദിയിൽ വധുവും വരനും ചേർന്ന് തോക്കെടുത്ത് ആകാശത്തേക്ക് വെടിവയ്ക്കുന്ന വീഡിയോ വൈറലാകുന്നു. ഡൽഹിയ്ക്ക് സമീപമുള്ള ഗാസിയാബാദിലാണ് വേറിട്ട ഈ ആഘോഷം. വരനാണ് തോക്കെടുത്ത് ആകാശത്തേക്ക് രണ്ട് തവണ വെടിയുതിർത്തത്. ഈ സമയം വധുവും ഒപ്പം ചേരുന്നുണ്ട്. വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.