മത്സ്യത്തിന്റെ വയറ്റിൽ ഒരു കുപ്പി വിസ്കി!; ആഘോഷമാക്കി മത്സ്യത്തൊഴിലാളികൾ
Friday, June 25, 2021 5:34 PM IST
മത്സ്യത്തിന്റെ വയറ്റിൽ നിന്ന് വിലപിടിപ്പുള്ള പല വസ്തുക്കളും കിട്ടാറുമുണ്ട്. എന്നാൽ ഒരു മത്സ്യതൊഴിലാളിയ്ക്കു കിട്ടിയ മീൻ മുറിച്ചപ്പോൾ ലഭിച്ചത് പൊട്ടിക്കാത്ത ഒരു മദ്യക്കുപ്പിയായിരുന്നു. ഒരു ബോട്ടിൽ ഒരാൾ ഒരു വലിയ മീന്‍ മുറിക്കുകയാണ്.
അതിനെ നടുവെ മുറിച്ച് വയർ വൃത്തിയാക്കുമ്പോൾ ഒരു മദ്യക്കുപ്പി ലഭിക്കുന്നു. പൊട്ടിക്കാത്ത ആ കുപ്പി നിറയെ മദ്യവും ഉണ്ടായിരുന്നു. കുപ്പി ലഭിച്ചതിലുള്ള ആഹ്ളാദ പ്രകടനങ്ങളും വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വീഡിയോ യഥാർഥമാണെങ്കിൽ കുപ്പിയുമായി എങ്ങനെയാണ് മീൻ ജിവിച്ചത് എന്നൊക്കയാണെന്നാണ് ചിലരുടെ സംശയം. വീഡിയോ വൈറലാകുന്നതിനായി മീന്‍ മുറിക്കുന്നതിന് മുൻപ് അതിന്റെയുള്ളിൽ കുപ്പി തിരുകി കയറ്റിയതാകാമെന്നാണ് ചിലരുടെ കമന്റ്.