14 വ​ർ​ഷ​ത്തി​ന് ശേ​ഷം ഒ​രു​മി​ച്ച് അ​ക്ഷ​യ്കു​മാ​റും പ്രി​യ​ദ​ർ​ശ​നും; ഭൂ​ത് ബം​ഗ്ല ഫ​സ്റ്റ്ലു​ക്ക്
Monday, September 9, 2024 3:45 PM IST
പ​തി​നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം അ​ക്ഷ​യ്കു​മാ​റും പ്രി​യ​ദ​ർ​ശ​നും ഒ​ന്നി​ക്കു​ന്നു. ഭൂ​ത് ബം​ഗ്ല എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം ഹൊ​റ​ർ കോ​മ​ഡി ഗ​ണ​ത്തി​ൽ​പെ​ടു​ന്ന​താ​ണ്. ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് അ​ക്ഷ​യ്കു​മാ​റും പ്രി​യ​ദ​ർ​ശ​നും ഒ​ന്നി​ച്ചെ​ത്തു​ന്ന​ത്. അ​ക്ഷ​യ്‌​യു​ടെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സി​നി​മ​യു​ടെ മോ​ഷ​ൻ പോ​സ്റ്റ​റും റി​ലീ​സ് ചെ​യ്തി​ട്ടു​ണ്ട്.

2010ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ഖാ​ട്ടാ മീ​ട്ട’​യാ​ണ് ഇ​രു​വ​രും അ​വ​സാ​നം ഒ​ന്നി​ച്ച ചി​ത്രം. ഡി​സം​ബ​റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന സി​നി​മ ഏ​ക്ത ക​പൂ​ർ ആ​ണ് നി​ർ​മി​ക്കു​ന്ന​ത്.




2021ൽ ​റി​ലീ​സ് ചെ​യ്ത ഹ​ങ്കാ​മ 2വി​നു ശേ​ഷം പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ചി​ത്രം കൂ​ടി​യാ​ണി​ത്.