കു​ഞ്ഞാ​റ്റ ഇ​നി "സു​ന്ദ​രി​യാ​യ​വ​ൾ സ്റ്റെ​ല്ല'
Thursday, June 12, 2025 9:10 AM IST
ഏ​റെ നാ​ളു​ക​ളാ​യി അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​റ​ഞ്ഞു നി​ന്ന ഒ​രു ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ആ​യി​രി​ക്കു​ന്നു, മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​മാ​ന​വും, മ​റ​ക്കാ​ൻ പ​റ്റാ​ത്ത ഒ​ട്ട​ന​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച് പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ല​യാ​ള​ത്തി​ലും അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളി​ലും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ര​ണ്ട് പ്ര​തി​ഭ​ക​ൾ ആ​യ മ​നോ​ജ്‌ കെ. ​ജ​യ​ന്‍റെ​യും ഉ​ർ​വ​ശി​യു​ടേ​യും മ​ക​ൾ തേ​ജ​ല​ക്ഷ്മി (കു​ഞ്ഞാ​റ്റ) അ​വ​രു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് മ​ല​യാ​ള സി​നി​മ​യി​ലേ​യ്ക്ക്.

ജൂ​ൺ 11-ന് ​എ​റ​ണാ​കു​ളം ക്രൗ​ൺ പ്ലാ​സ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഇ​ക്ക പ്രോ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന സു​ന്ദ​രി​യാ​യ​വ​ൾ സ്റ്റെ​ല്ല എ​ന്ന ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഇ​ക്ക പ്രോ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മു​ഹ​മ്മ​ദ് സാ​ലി നി​ർ​മി​ച്ച് ന​വാ​ഗ​ത​നാ​യ ബി​നു പീ​റ്റ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന 'സു​ന്ദ​രി​യാ​യ​വ​ൾ സ്റ്റെ​ല്ല' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തേ​ജ​ല​ക്ഷ്മി (കു​ഞ്ഞാ​റ്റ )അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

സ്റ്റെ​ല്ല എ​ന്ന ടൈ​റ്റി​ൽ ക​ഥാ​പാ​ത്രം ചെ​യ്തു​കൊ​ണ്ട് ആ ​ചി​ത്ര​ത്തി​ലെ നാ​യി​ക പ​ദ​വി അ​ല​ങ്ക​രി​ക്കും. നാ​യ​ക സ്‌​ഥാ​ന​ത്ത് സ​ർ​ജാ​നോ ഖാ​ലി​ദ്. മ​ല​യാ​ള​ത്തി​ന്‍റെ മ​റ്റു ഇ​ഷ്ട താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. വൈ​കാ​തെ ആ​രം​ഭി​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം എ​റ​ണാ​കു​ള​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ക്കും.

ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ: അ​ല​ക്സ് ഇ. ​കു​ര്യ​ൻ, ഛായാ​ഗ്ര​ഹ​ണം: അ​നു​രു​ദ്ധ് അ​നീ​ഷ്, സം​ഗീ​തം: ശ്രീ​നാ​ഥ് ശി​വ​ശ​ങ്ക​ര​ൻ, എ​ഡി​റ്റി​ങ്: സാ​ഗ​ർ ദാ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ഇ​ഖ്ബാ​ൽ പാ​നാ​യി​കു​ളം, ആ​ർ​ട്ട്: സ​ജീ​ഷ് താ​മ​ര​ശേ​രി, മേ​ക്ക​പ്പ്: ലി​ബി​ൻ മോ​ഹ​ന​ൻ, കോ​സ്റ്റ്യൂം: സ​മീ​റ സ​നീ​ഷ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: കു​ട​മാ​ളൂ​ർ രാ​ജാ​ജി, ഡി​സൈ​ൻ​സ്: കോ​ളി​ൻ​സ് ലി​യോ​ഫി​ൽ, പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.