ഫെ​ഫ്ക എം​ഡി​ടി​വി യൂ​ണി​യ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Thursday, June 12, 2025 9:31 AM IST
മ​ല​യാ​ള ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ ബ​ഹു ഭൂ​രി​പ​ക്ഷം സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും അം​ഗ​ങ്ങ​ളാ​യ ഫെ​ഫ്‌​ക​യു​ടെ 21-മ​ത് അം​ഗ​സം​ഘ​ട​നാ​യ ഫെ​ഫ്ക്‌​ക മ​ല​യാ​ളം ഡി​ജി​റ്റ​ൽ ടെ​ലി​വി​ഷ​ൻ എം​പ്ലോ​യി​സ് യൂ​ണി​യ​ൻ (MDTV) വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭ​ര​ണ സ​മി​തി തി​ര​ഞ്ഞെ​ടു​പ്പും 2025 ജൂ​ൺ എ​ട്ട് ഞാ​യ​റാ​ഴ്‌​ച തി​രു​വ​ന​ന്ത​പു​രം പാ​പ്പ​നം​കോ​ട് ശ്രീ​രാ​ഗം ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ന്നു.

യൂ​ണി​യ​ൻ പ്ര​സി​ഡ​ണ്ടാ​യി വ​യ​ലാ​ർ മാ​ധ​വ​ൻ​കു​ട്ടി​യേ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ശ്രീ​ജി​ത്ത് പ​ലേ​രി​യേ​യും തി​ര​ഞ്ഞെ​ടു​ത്തു.

ട്ര​ഷ​റ​ർ-​പ്ര​വീ​ൺ പേ​യാ​ട്, വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി-​ശ​ങ്ക​ർ​ലാ​ൽ, ബൈ​ജു ഗോ​പാ​ൽ, ശ്യാം ​വെ​മ്പാ​യം, സാ​ബു മു​ര​ളീ​ധ​ര​ൻ, ജ​യ​ച​ന്ദ്ര​ൻ തി​രു​മേ​നി എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ.

പൊ​തു​യോ​ഗം AIFEC, ഫെ​ഫ്‌​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി ​ഉ​ണ്ണി​കൃ​ഷ്ണ‌​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​വി​ധാ​യ​ക​ൻ സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ പ്രേം ​കു​മാ​ർ, സാം​സ്‌​കാ​രി​ക ക്ഷേ​മ​നി​ധി ചെ​യ​ർ​മാ​ൻ മ​ധു​പാ​ൽ, സം​വി​ധാ​യ​ക​ൻ ജി ​എ​സ് വി​ജ​യ​ൻ,സ​തീ​ഷ് ആ​ർ എ​ച്ച്, ഷി​ബു ജി. ​സു​ശീ​ല​ൻ, ബാ​ദു​ഷ, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, ബി.​രാ​കേ​ഷ്, സ​ന്ധ്യാ രാ​ജേ​ന്ദ്ര​ൻ, ന​ട​ന്മാ​രാ​യ ഇ​ന്ദ്ര​ൻ​സ്, സു​ധീ​ർ ക​ര​മ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൊ​യ്‌​ത മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ​യും സം​സ്ഥാ​ന പു​ര​സ്ക്കാ​ര ജേ​താ​ക്ക​ളെ​യും, ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പ​ങ്കെ​ടു​ത്ത ധീ​ര ജ​വാ​ൻ കാ​ശി​നാ​ഥി​നെ​യും നി​ർ​മാ​താ​വ് പ്ര​വീ​ൺ ച​ന്ദ്ര​നെ​യും ആ​ദ​രി​ച്ചു.

SSLC, +2 പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് അ​നു​മോ​ദ​ന​വും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്‌​തു.