ആ​ക്ഷ​ൻ ഹൊ​റ​ർ കോ​മ​ഡി ഡെ​വി​ൾ​സ് ഡ​ബി​ൾ നെ​ക്സ്റ്റ് സീ 5​ൽ
Thursday, June 12, 2025 10:53 AM IST
ഡി​ഡി നെ​ക്സ്റ്റ് ലെ​വ​ൽ ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ ഭാ​ഷ​ക​ളി​ൽ, ജൂ​ൺ 13 മു​ത​ൽ സീ 5​ൽ സ്ട്രീം ​ചെ​യ്യു​ന്നു. എ​സ്. പ്രേം ​ആ​ന​ന്ദ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ച്ച് 2025-ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ക്ഷ​ൻ ഹൊ​റ​ർ കോ​മ​ഡി ചി​ത്ര​മാ​ണ് ഡെ​വി​ൾ​സ് ഡ​ബി​ൾ നെ​ക്സ്റ്റ് ലെ​വ​ൽ. ചി​ത്രം ജൂ​ൺ 13 മു​ത​ൽ സീ 5​ൽ സ്ട്രീ​മിം​ഗ് ചെ​യ്യു​ന്നു.

ദി ​ഷോ പീ​പ്പി​ൾ, നി​ഹാ​രി​ക എ​ന്‍റ​ടെ​യ്ൻ​മെ​ന്‍റ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സ​ന്താ​നം, സെ​ൽ​വ​രാ​ഘ​വ​ൻ, ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ, ഗീ​തി​ക തി​വാ​രി എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ ഭാ​ഷ​ക​ളി​ൽ സ്ട്രീ​മിം​ഗ് ചെ​യ്യു​ന്ന ഡി​ഡി നെ​ക്സ്റ്റ് ലെ​വ​ൽ ഒ​രു പ​ക്കാ ഹൊ​റ​ർ കോ​മ​ഡി ചി​ത്ര​മാ​ണ്. കി​സ്സാ(​സ​ന്താ​നം) സി​നി​മ​യെ വി​മ​ർ​ശി​ക്കു​ന്ന​തി​ൽ പ്ര​ശ​സ്ത​നാ​യ ഒ​രു യൂ​ട്യൂ​ബ് ഫി​ലിം റി​വ്യൂ​വ​റാ​ണ്. ഒ​രു ദി​വ​സം സം​വി​ധാ​യ​ക​നാ​യ ഹി​ച്ച്കോ​ക്ക് ഇ​രു​ത്യ​യാ​രാ​ജ് (സെ​ൽ​വ​രാ​ഘ​വ​ൻ) ത​ന്‍റെ പു​തി​യ ഹൊ​റ​ർ-​കോ​മ​ഡി സി​നി​മ​യാ​യ ഡി​ഡി നെ​ക്സ്റ്റ് ലെ​വ​ൽ എ​ന്ന സി​നി​മ​യു​ടെ സ്വ​കാ​ര്യ പ്ര​ദ​ർ​ശ​ന​ത്തി​ന് ക്ഷ​ണി​ക്കു​ന്നു.

തു​ട​ർ​ന്ന് അ​വി​ടെ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ന​ട​ക്കു​ന്ന ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മി​ക​ച്ച രീ​തി​യി​ൽ ഉ​ള്ള ആ​ർ​ട്ട്‌ വ​ർ​ക്കും VFX വ​ർ​ക്കു​ക​ളും ചി​ത്ര​ത്തെ മ​നോ​ഹ​ര​മാ​ക്കു​ന്നു. വ​മ്പ​ൻ ബ​ഡ്ജ​റ്റി​ൽ ചെ​യ്ത ചി​ത്രം മി​ക​ച്ച പ്രേ​ക്ഷ​ക അ​ഭി​പ്രാ​യ​മാ​യി​രു​ന്നു ല​ഭി​ച്ചി​രു​ന്ന​ത്.

സി​നി​മ​യി​ലൂ​ടെ പ​ര​മ്പ​രാ​ഗ​ത ഹോ​റ​ർ-​കോ​മ​ഡി​യു​ടെ പ​രി​ധി​ക​ൾ ത​ക​ർ​ത്ത്, വേ​റെ ഒ​രു ലോ​കം സൃ​ഷ്ടി​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യം.​ഈ സി​നി​മ​യു​ടെ ഡി​ജി​റ്റ​ൽ പ്രീ​മി​യ​റി​നാ​യി ZEE5 പോ​ലെ ഒ​രു മി​ക​ച്ച പ്ലാ​റ്റ്‌​ഫോം ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ ഉ​ണ്ടെ​ന്ന് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ എ​സ്. പ്രേം ​ആ​ന​ന്ദ് പ​റ​ഞ്ഞു.

കി​സ്സ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് വ​ള​രെ ആ​വേ​ശ​ത്തോ​ടെ ആ​യി​രു​ന്നു. ഈ ​സി​നി​മ തി​ക​ച്ചും സു​ഹൃ​ത്തു​ക്ക​ളോ​ടോ കു​ടും​ബ​ത്തോ​ടോ ചേ​ർ​ന്ന്, ലൈ​റ്റു​ക​ൾ ഓ​ഫ് ചെ​യ്തി​ട്ട്, പോ​പ്പ്കോ​ൺ കൈ​യി​ൽ പി​ടി​ച്ച് ആ​സ്വ​ദി​ക്കേ​ണ്ട ഒ​രു ചി​ത്ര​മാ​ണ് എ​ന്ന് സ​ന്താ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡി​ഡി നെ​ക്സ്റ്റ് ലെ​വ​ൽ എ​ന്ന ര​സ​ക​ര​മാ​യ ഹോ​റ​ർ-​കോ​മ​ഡി ച​ല​ച്ചി​ത്രം പു​തു​മ​യാ​ർ​ന്ന ഒ​രു ദൃ​ശ്യ​വി​ഷ്കാ​രം ആ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്. ഇ​ത് ഞ​ങ്ങ​ളു​ടെ പ്രേ​ക്ഷ​ക​ർ ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കും എ​ന്ന് ഉ​റ​പ്പാ​ണ്.

കൂ​ടാ​തെ ഈ ​സി​നി​മ ഞ​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക ലൈ​ബ്ര​റി​യി​ലേ​ക്കു​ള്ള വ​ലി​യൊ​രു മു​ത​ൽ കൂ​ട്ടാ​ണ് എ​ന്ന് ZEE5യു​ടെ മാ​ർ​ക്ക​റ്റിം​ഗ് സൗ​ത്ത് വി​ഭാ​ഗ​ത്തി​ലെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് (ത​മി​ഴ് & മ​ല​യാ​ളം) ബി​സി​ന​സ് ഹെ​ഡ് ആ​യ ലോ​യി​ഡ് സി ​സേ​വ്യ​ർ പ​റ​ഞ്ഞു.

പു​തി​യ രൂ​പ​ത്തി​ലും പു​തി​യ ഭാ​വ​ത്തി​ലും ജൂ​ൺ 13 മു​ത​ൽ ZEE5-ൽ '​ഡി​ഡി നെ​ക്സ്റ്റ് ലെ​വ​ൽ' സ്ട്രീം ​ചെ​യ്യും !