അ​ശ്വി​ൻ പൂ​വാ​ല​ന്മാ​രെ​പ്പോ​ലെ രാ​ത്രി ര​ണ്ടു​മ​ണി​ക്ക് വി​ളി​ക്കും: ജീ​വ​ന​ക്കാ​രി​ക്കു മ​റു​പ​ടി​യു​മാ​യി ദി​യ
Thursday, June 12, 2025 11:09 AM IST
ഭ​ർ​ത്താ​വ് അ​ശ്വി​ൻ ഗ​ണേ​ശി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി​ക്കു മ​റു​പ​ടി​യു​മാ​യി ദി​യ കൃ​ഷ്ണ. ‘ഓ ​ബൈ ഓ​സി’​യി​ലെ ആ​രോ​പ​ണ വി​ധേ​യ​രാ​യ ജീ​വ​ന​ക്കാ​രി​ക​ള്‍ ഒ​രാ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് ദി​യ​യു​ടെ ഭ​ര്‍​ത്താ​വ് അ​ശ്വി​നെ​തി​രെ പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

ദി​യ​യു​ടെ ഭ​ര്‍​ത്താ​വ് പൂ​വാ​ല​ന്മാ​രെ പോ​ലെ രാ​ത്രി വി​ളി​ച്ച് സം​സാ​രി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞ​ത്. ഇ​ന്ന​ത്തെ മി​ക​ച്ച കോ​മ​ഡി അ​വാ​ർ​ഡ് ഈ ​പെ​ൺ​കു​ട്ടി​ക്ക് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ഒ​രു ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ല്‍ വ​ന്ന വീ​ഡി​യോ​യി​ലാ​ണ് ദി​യ കൃ​ഷ്ണ​യു​ടെ മ​റു​പ​ടി.

‘‘രാ​ത്രി ര​ണ്ട് മ​ണി​ക്കും മൂ​ന്ന് മ​ണി​ക്കും വി​ളി​ച്ചി​ട്ടാ​ണ് ദി​യ​യു​ടെ ഭ​ര്‍​ത്താ​വ്, അ​ത് പാ​ക്ക് ചെ​യ്തോ, ഇ​തു പാ​യ്ക്ക് ചെ​യ്തോ എ​ന്നൊ​ക്കെ ന​മ്മ​ളോ​ട് ചോ​ദി​ക്കു​ന്ന​ത്. രാ​ത്രി ഒ​രു മ​ണി, ര​ണ്ട് മ​ണി​ക്കൊ​ക്കെ വി​ളി​ച്ചി​ട്ട് ഹ​ലോ എ​ന്ത് ചെ​യ്യു​ന്നു എ​ന്നു ചോ​ദി​ക്കും..​പൂ​വാ​ല​ന്‍​മാ​രെ പോ​ലെ​യാ​ണ് സം​സാ​രി​ക്കു​ന്ന​ത്,’’ ജീ​വ​ന​ക്കാ​രി​യു​ടെ ഈ ​ആ​രോ​പ​ണ​മാ​ണ് റീ​ലി​ല്‍ കാ​ണാ​നാ​കു​ക.

ഇ​തി​നു താ​ഴെ ദി​യ കൃ​ഷ്ണ​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ, 'വീ​ട്ടി​ല്‍ ബി​രി​യാ​ണി ആ​ണ് മോ​ളേ..​മ​ണ്ണു വാ​രി അ​വ​ന്‍ തി​ന്നാ​റി​ല്ല.' ഇ​തി​നു താ​ഴെ നി​ര​വ​ധി പേ​ര്‍ ദി​യ​യെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഈ ​ക​മ​ന്‍റി​ന് മാ​ത്രം ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ പേ​രാ​ണ് ലൈ​ക്ക് ചെ​യ്തി​ട്ടു​ള്ള​ത്. അ​തേ വി​ഡി​യോ ദി​യ ഇ​ന്‍​സ്റ്റ​യി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. 'അ​വ​ന്‍ ഓ​ടി​ക്കു​ന്ന​ത് റോ​ള്‍​സ് റോ​യി​സാ​ണ് മോ​ളെ.. ത​ള്ളി വ​ണ്ടി നോ​ക്കു​വാ​ണേ​ല്‍ അ​റി​യി​ക്കാ​മേ..'​എ​ന്നാ​ണ് ദി​യ​യു​ടെ ക​മ​ന്‍റ്.

ന​ടി സ്വാ​സി​ക അ​ട​ക്ക​മു​ള്ള​വ​ർ ദി​യ​യെ പി​ന്തു​ണ​ച്ചെ​ത്തി. ‘‘ഇ​വ​രെ ജ​യി​ലി​ൽ കൊ​ണ്ടു​പോ​കു​ന്ന ദി​വ​സ​ത്തി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ന്നു. ക​ള്ളി​ക​ൾ, പ​ക്ഷേ പൊ​ട്ട​ത്തി​ക​ൾ ആ​ണ്.’’​സ്വാ​സി​ക​യു​ടെ ക​മ​ന്‍റ്.