ന​ടി ലീ​ന മ​രി​യ പോ​ളി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Thursday, June 12, 2025 12:42 PM IST
സാ​ന്പ​ത്തി​ക​ത​ട്ടി​പ്പു​കേ​സി​ൽ ന​ടി​യും മോ​ഡ​ലു​മാ​യ ലീ​ന മ​രി​യ പോ​ളി​ന്‍റെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി. ക്ഷ​യ​രോ​ഗ​ബാ​ധി​ത​യാ​യി ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി താ​ൻ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും അ​തി​നാ​ൽ ത​നി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ലീ​ന കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജാ​മ്യം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും കേ​സ് ഇ​പ്പോ​ഴും കീ​ഴ്ക്കോ​ട​തി​യി​ലാ​യ​തി​നാ​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ശേ​ഷം സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

വി​ചാ​ര​ണ​യി​ലെ കാ​ല​താ​മ​സ​വും വി​ട്ടു​മാ​റാ​ത്ത അ​സു​ഖ​വും ജാ​മ്യ​ത്തി​നു​ള്ള കാ​ര​ണ​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നു​മാ​ണ് ലീ​ന കോ​ട​തി​യെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ കോ​ട​തി വി​സ​മ്മ​തി​ച്ചു.