ക​ഥ അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​പ്പെ​ട്ടി​ല്ല; മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഉ​പേ​ക്ഷി​ച്ചു: വി​പി​ൻ​ദാ​സ്
Friday, June 13, 2025 9:25 AM IST
മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കാ​നി​രു​ന്ന ചി​ത്രം ഉ​പേ​ക്ഷി​ച്ചു​വെ​ന്ന് സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ വി​പി​ന്‍ ദാ​സ്. ക​ഥ മോ​ഹ​ന്‍​ലാ​ലി​ന് ഇ​ഷ്ട​പ്പെ​ടാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ചി​ത്രം ഉ​പേ​ക്ഷി​ച്ച​തെ​ന്ന് വി​പി​ന്‍ പ​റ​ഞ്ഞു.

""വാ​ഴ 2 ഷൂ​ട്ട് ന​ട​ക്കു​ന്നു. ഏ​താ​ണ്ട് 40 ശ​ത​മാ​ന​ത്തോ​ളം ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു. സ​ന്തോ​ഷ് ട്രോ​ഫി സെ​പ്റ്റം​ബ​റി​ല്‍ തു​ട​ങ്ങും. ബാ​ക്കി​യെ​ല്ലാം അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ് എ​ന്നാ​യി​രു​ന്നു വി​പി​ന്‍റെ വാ​ക്കു​ക​ള്‍. ലാ​ല്‍ സാ​റി​ന്‍റെ അ​ടു​ത്തൊ​രു ക​ഥ പ​റ​ഞ്ഞി​രു​ന്നു. അ​ത് ഉ​പേ​ക്ഷി​ച്ചു.

ഫ​ഹ​ദ് ഫാ​സി​ല്‍- എ​സ്.​ജെ. സൂ​ര്യ പ​ട​വും ഉ​പേ​ക്ഷി​ച്ചു. ഡേ​റ്റ്, ബ​ജ​റ്റ് പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്നാ​ണ് ഫ​ഹ​ദ്- എ​സ്.​ജെ. സൂ​ര്യ ചി​ത്രം ഉ​പേ​ക്ഷി​ച്ച​ത്. ലാ​ല്‍ സാ​റി​ന്‍റേ​ത് ക​ഥ അ​ദ്ദേ​ഹ​ത്തി​ന് അ​ത്ര​യും ഇ​ഷ്ട​പ്പെ​ട്ടി​ല്ല''. വി​പി​ന്‍ പ​റ​ഞ്ഞു.

ഫ​ഹ​ദി​നും എ​സ്‌​ജെ സൂ​ര്യ​യ്ക്കും പ​ക​രം മ​റ്റു ര​ണ്ടു​പേ​രെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ചി​ത്ര​മെ​ത്തു​മെ​ന്ന് വി​പി​ന്‍ മ​റ്റൊ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

വി​പി​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം​ചെ​യ്യു​ന്ന മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം അ​ണി​യ​റ​യി​ലു​ണ്ടെ​ന്ന് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു.