ക​ണ്ണ​പ്പ​യു​ടെ ഗ്രാ​ൻ​ഡ് ലോ​ഞ്ച് ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ൽ; വി​ഷ്ണു മ​ഞ്ജു​വും മോ​ഹ​ൻ​ലാ​ലും പ​ങ്കെ​ടു​ക്കും
Friday, June 13, 2025 9:46 AM IST
തെ​ലു​ങ്ക് ന​ട​ൻ വി​ഷ്ണു മ​ഞ്ജു നാ​യ​ക​നാ​യെ​ത്തു​ന്ന പു​തി​യ ചി​ത്രം ക​ണ്ണ​പ്പ​യു​ടെ ഗ്രാ​ൻ​ഡ് ട്രെ​യി​ല​ർ ലോ​ഞ്ച് ന​ട​ക്കു​ക കൊ​ച്ചി​യി​ൽ. മോ​ഹ​ൻ​ലാ​ൽ, പ്ര​ഭാ​സ്, അ​ക്ഷ​യ് കു​മാ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്.

ജൂ​ൺ 14ന് ​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഇ​വ​ന്‍റി​ൽ മോ​ഹ​ൻ​ലാ​ൽ, തെ​ലു​ങ്ക് താ​രം വി​ഷ്ണു മ​ഞ്ജു, മോ​ഹ​ൻ ബാ​ബു, മു​കേ​ഷ് റി​ഷി, പ്ര​ഭു​ദേ​വ, ശ​ര​ത് കു​മാ​ർ തു​ട​ങ്ങി സി​നി​മ​യി​ലെ താ​ര​ങ്ങ​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലെ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ കേ​ര​ളാ വി​ത​ര​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് ആ​ശി​ർ​വാ​ദ് സി​നി​മാ​സാ​ണ്.

മു​കേ​ഷ് കു​മാ​ർ സിംഗ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ക​ണ്ണ​പ്പ 2025 ജൂ​ണ്‍ 27-ന് ​ആ​ഗോ​ള​ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സാ​കും.

കി​രാ​ത എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ക​ണ്ണ​പ്പ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രു​ദ്ര എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് പ്ര​ഭാ​സ് സി​നി​മ​യി​ൽ വ​രു​ന്ന​ത്. മോ​ഹ​ന്‍ ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 24 ഫ്രെ​യിം​സ് ഫാ​ക്‌​ട​റി, എ ​വി എ ​എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.