അ​വ​യ​വ​ദാ​ന​ത്തി​നു സ​ന്ന​ദ്ധ​ത പ്ര​ഖ്യാ​പി​ച്ച് ന​ട​ൻ ജ​യ​റാം
Friday, June 13, 2025 11:27 AM IST
പൊ​തു​വേ​ദി​യി​ൽ അ​വ​യ​വ​ദാ​ന സ​ന്ന​ദ്ധ​ത പ്ര​ഖ്യാ​പി​ച്ച് ന​ട​ൻ ജ​യ​റാം. മ​ര​ണാ​ന​ന്ത​ര​മു​ള്ള അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ പ്ര​ചാ​ര​ക​നാ​കാ​നും സ്വ​ന്തം അ​വ​യ​വ​ങ്ങ​ൾ മ​ര​ണ​ശേ​ഷം ദാ​നം ചെ​യ്യു​ന്ന​തി​നും ത​യാ​റാ​ണെ​ന്നും ജ​യ​റാം പ​റ​ഞ്ഞു.

ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച ഫാ​റ്റി ലി​വ​ർ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​യി​രു​ന്നു ന​ട​ന്‍റെ പ്ര​ഖ്യാ​പ​നം.

മ​സ്തി​ഷ്ക മ​ര​ണ​ത്തെ തു​ട​ർ​ന്നു​ള​ള അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം സ​മൂ​ഹ​ത്തി​ൽ ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്നും ന​ട​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭാ​ര്യ പാ​ർ​വ​തി​ക്കൊ​പ്പ​മാ​ണ് ജ​യ​റാം ച​ട​ങ്ങി​നെ​ത്തി​യ​ത്. രാ​ജ​ഗി​രി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ ഫാ. ​ജോ​ൺ​സ​ൺ വാ​ഴ​പ്പി​ള​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രോ​ഗം മൂ​ര്‍​ച്ഛി​ക്കു​മ്പോ​ൾ ചി​കി​ത്സ തേ​ടു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാ​ക്കാ​ൻ ഫാ​റ്റി ലി​വ​ര്‍ ക്ലി​നി​ക്കു​ക​ൾ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ഫാ. ​വാ​ഴ​പ്പി​ള​ളി പ​റ​ഞ്ഞു.

രാ​ജ​ഗി​രി സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഇ​ൻ ഗ്യാ​സ്ട്രോ​ഇ​ന്‍റ​ർ​സ്റ്റൈ​ന​ൽ സ​യ​ൻ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ഫി​ലി​പ്പ് അ​ഗ​സ്റ്റി​ൻ, ഗ്യാ​സ്ട്രോ വി​ഭാ​ഗം മേ​ധാ​വി ഡോ. ​റോ​ഷ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ലി​പി​ഡ് പ്രൊ​ഫൈ​ൽ, എ​ൽ​എ​ഫ്ടി, ഷി​യ​ർ​വേ​വ് എ​ലാ​സ്റ്റോ​ഗ്ര​ഫി തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ലി​വ​ർ പാ​ക്കേ​ജ് കു​റ​ഞ്ഞ ചെ​ല​വി​ൽ ചെ​യ്യാ​ൻ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യ​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.