മ​ല​യാ​ള​സി​നി​മ​യി​ൽ നി​ന്നും അ​വ​ഗ​ണ​ന നേ​രി​ട്ടെ​ന്ന് അ​നു​പ​മ; മ​ല​യാ​ളം അ​വ​ഹേ​ളി​ച്ചു വി​ട്ട നാ​യി​ക​യാ​ണ് സി​മ്രാ​നെ​ന്ന് സു​രേ​ഷ് ഗോ​പി
Tuesday, June 17, 2025 9:03 AM IST
മ​ല​യാ​ള സി​നി​മ​യി​ല്‍ നി​ന്നും താ​ൻ നേ​രി​ട്ട അ​വ​ഗ​ണ​ന​ക​ള്‍ തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍. ത​നി​ക്ക് അ​ഭി​ന​യി​ക്കാ​ൻ അ​റി​യി​ല്ലെ​ന്ന് പ​ല​രും പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും നി​ര​വ​ധി ട്രോ​ളു​ക​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു.

ജെ​എ​സ്‌​കെ- ജാ​ന​കി v/s സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ടി.

അ​നു​പ​മ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നാ​ലെ മ​ല​യാ​ള​ത്തി​ല്‍​നി​ന്ന് അ​വ​ഗ​ണ നേ​രി​ട്ട് മ​റ്റു​ഭാ​ഷ​ക​ളി​ല്‍ പോ​യി വി​ജ​യി​ച്ച ന​ടി​മാ​രു​ടെ ഉ​ദാ​ഹ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി സു​രേ​ഷ് ഗോ​പി മ​റു​പ​ടി ന​ല്‍​കു​ക​യും ചെ​യ്തു. ഇ​തേ​പോ​ലെ അ​നു​പ​മ​യു​ടെ ക​രി​യ​റി​ലും സം​ഭ​വി​ക്കു​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

"ഒ​രു​പാ​ട് പേ​ര് എ​ന്നെ മ​ല​യാ​ള​ത്തി​ല്‍ അ​വ​ഗ​ണി​ച്ചി​രു​ന്നു. എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഒ​രു​പാ​ട് ട്രോ​ളു​ക​ള്‍ ഏ​റ്റു​വാ​ങ്ങി'​എ​ന്നാ​യി​രു​ന്നു അ​നു​പ​മ പ​റ​ഞ്ഞ​ത്. പി​ന്നാ​ലെ വേ​ദി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് സു​രേ​ഷ് ഗോ​പി അ​നു​പ​മ​യു​ടെ വാ​ക്കു​ക​ള്‍​ക്ക് മ​റു​പ​ടി ന​ൽ​കി​യ​ത്.

"അ​നു​പ​മ ഇ​വി​ടെ ഹൃ​ദ​യം തു​റ​ന്ന് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്… ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല അ​നു​പ​മ. എ​നി​ക്ക​റി​യാ​വു​ന്ന സ​ത്യ​മു​ണ്ട്, സി​മ്രാ​ന്‍. ഒ​രു​പാ​ട് ന​മ്മ​ള്‍ അ​വ​ഹേ​ളി​ച്ചു വി​ട്ട നാ​യി​ക​യാ​ണ്. പ​ക്ഷേ, പി​ന്നീ​ട് മ​ല​യാ​ള​ത്തി​ല്‍ നാ​യി​ക​യാ​യി വ​രാ​ന്‍ അ​വ​രു​ടെ പി​ന്നാ​ലെ ന​ട​ന്ന വ​ന്‍ സം​വി​ധാ​യ​ക​രെ എ​നി​ക്ക​റി​യാം.

അ​സി​ന്‍, ന​യ​ന്‍​താ​ര, ഇ​വ​രെ​ല്ലാം ലോ​കം കാം​ക്ഷി​ക്കു​ന്ന, വി​വി​ധ ഭാ​ഷ​ക​ളി​ലെ നാ​യി​ക​മാ​രാ​യി ന​ല്ല​തു​പോ​ലെ നി​റ​ഞ്ഞാ​ടി. അ​തു​ത​ന്നെ അ​നു​പ​മ​യു​ടെ ജീ​വി​ത​ത്തി​ലും സം​ഭ​വി​ക്കും. ഇ​ത് ക​ര്‍​മ എ​ന്ന് പ​റ​യും. അ​ങ്ങ​നെ സം​ഭ​വി​ച്ചേ പ​റ്റു​ക​യു​ള്ളൂ. അ​തി​നു​വേ​ണ്ടി​യു​ള്ള പ്രാ​ര്‍​ഥ​ന​യു​ണ്ട്', എ​ന്നാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത്.