രാ​ഹു​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മാ​യി​രു​ന്നു; ന​മ്മ​ൾ ഒ​രു പ​ക്ഷം മാ​ത്ര​മ​ല്ലേ കേ​ട്ടി​ട്ടൊ​ള്ളൂ: ര​മേ​ശ് പി​ഷാ​ര​ടി
Thursday, September 18, 2025 2:46 PM IST
രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ന്‍ ര​മേ​ശ് പി​ഷാ​ര​ടി. രാ​ഹു​ൽ കു​റേ​ക്കൂ​ടി ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മാ​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യും വ​രെ സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും നീ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും പി​ഷാ​ര​ടി പ​റ​ഞ്ഞു.

""രാ​ഹു​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ൽ എ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്ന് ന​മു​ക്ക് അ​റി​യി​ല്ല. ന​മ്മ​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി മാ​ത്ര​മ​ല്ലേ കേ​ട്ടി​ട്ടൊ​ള്ളൂ. കു​റ​ച്ച് നേ​രം ദൈ​ർ​ഘ്യ​മു​ള്ളൊ​രു സം​ഭാ​ഷ​ണം കേ​ട്ട് അ​തി​നെ​ക്കു​റി​ച്ചൊ​രു അ​ഭി​പ്രാ​യം പ​റ​യു​ക സാ​ധ്യ​മ​ല്ല. ആ​രോ​പ​ണം പ്ര​ത്യാ​രോ​പ​ണം എ​ന്ന​തി​ന് പ​ക​രം ഒ​രു തീ​രു​മാ​നം ഉ​ണ്ടാ​ക​ണം. രാ​ഷ്ട്രീ​യ​ത്തി​ൽ വേ​ട്ട​യാ​ട​പ്പെ​ടും.

പ്ര​തി​ഷേ​ധ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​കും.​വി​ധി വ​ര​ട്ടെ​യെ​ന്ന് പ​റ​യാ​ൻ രാ​ഹു​ലി​ന്‍റെ വി​ഷ​യ​ത്തി​ൽ ഒ​രു പ​രാ​തി പോ​ലു​മി​ല്ല. ഷാ​ഫി​ക്കെ​തി​രെ​യു​ള്ള വി​മ​ർ​ശ​നം സ്വാ​ഭാ​വി​ക​മാ​ണ്. രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്താ​യ​തി​നാ​ൽ ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​കും.

ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ രാ​ഹു​ലി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രെ​യും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​പ്പോ​ൾ ര​ണ്ട​ര വ​ർ​ഷം പ​ല രീ​തി​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യി''. പി​ഷാ​ര​ടി പ​റ​ഞ്ഞു.