ര​ണ്ടാം യാ​മം ഓ​ടി​ടി​യി​ലേ​യ്ക്ക്
Thursday, September 18, 2025 3:32 PM IST
ഫോ​ർ​ച്യൂ​ൺ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഗോ​പാ​ൽ ആ​ർ. നി​ർ​മി​ച്ച് നേ​മം പു​ഷ്പ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ര​ണ്ടാം യാ​മം എ​ന്ന ചി​ത്രം ഓ​ടി​ടി​യി​ലെ​ത്തു​ന്നു. സെ​പ്റ്റം​ബ​ർ 19 മു​ത​ൽ മ​നോ​ര​മ മാ​ക്സി​ലൂ​ടെയാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.

കാ​ല​ങ്ങ​ളാ​യി സ്ത്രീ​ക​ൾ നേ​രി​ട്ടു കൊ​ണ്ട​രി​ക്കു​ന്ന ച​തി​യു​ടേ​യും വ​ഞ്ച​ന​യു​ടേ​യും അ​നാ​ചാ​ര​ങ്ങ​ൾ​ക്കെ​തി​രേ​യും ശ​ക്ത​മാ​യി വി​ര​ൽ ചൂ​ണ്ടു​ന്ന പു​തി​യ കാ​ല​ത്തെ സ്ത്രീ​ക​ളു​ടെ പോ​രാ​ട്ട​മാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സാ​സ്വി​ക കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ധ്രു​വ​ൻ, ഗൗ​തം കൃ​ഷ്ണ എ​ന്നി​വ​രും മു​ഖ്യ വേ​ഷ​ങ്ങ​ള​ണി​യു​ന്നു.

ജോ​യ് മാ​ത്യു, സു​ധീ​ർ ക​ര​മ​ന, ന​ന്ദു, രാ​ജ​സേ​ന​ൻ, ജ​ഗ​ദീ​ഷ് പ്ര​സാ​ദ്, ഷാ​ജു ശ്രീ​ധ​ർ, രേ​ഖ ര​മ്യാ സു​രേ​ഷ്, ഹി​മ ശ​ങ്ക​രി എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.