ജി​മ്മി ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ
Wednesday, May 1, 2024 10:30 AM IST
മാ​ത്യു​ക്കു​ട്ടി ഈ​ശോ
ന്യൂ​യോ​ർ​ക്ക്: മേ​യ് 25, 26 തീ​യ​തി​ക​ളി​ൽ ന്യൂ​യോ​ർ​ക്കി​ലെ ക്വീ​ൻ​സി​ൽ ന​ട​ക്കു​ന്ന 34-ാമ​ത് ജി​മ്മി ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

14 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള സ്‌​പൈ​ക്കേ​ഴ്‌​സ് വോ​ളീ​ബോ​ൾ ക്ല​ബ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന വോ​ളീ​ബോ​ൾ മാ​മാ​ങ്ക​മാ​ണ് മെ​മ്മോ​റി​യ​ൽ ഡേ ​വീ​ക്കെ​ൻ​ഡി​ൽ സ്പോ​ർ​ട്സ് പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ന്‍റെ ആ​റാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​ത്.

1970ക​ളു​ടെ തു​ട​ക്കം മു​ത​ൽ 1987 വ​രെ വോ​ളീ​ബോ​ൾ ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​യി​ലെ ഇ​തി​ഹാ​സ​മാ​യി​രു​ന്ന ജി​മ്മി ജോ​ർ​ജി​ന്‍റെ ഓ​ർ​മ​ക​ൾ നി​ല​നി​ർ​ത്തു​വാ​ൻ 1990-ൽ ​അ​മേ​രി​ക്ക​യി​ലെ വോ​ളീ​ബോ​ൾ പ്രേ​മി​ക​ൾ രൂ​പം കൊ​ടു​ത്ത​താ​ണ് "ജി​മ്മി ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ നാ​ഷ​ണ​ൽ ടൂ​ർ​ണ​മെ​ന്‍റ്'.

വോ​ളീ​ബോ​ൾ ക​ളി​യി​ൽ പ്ര​ശ​സ്തി​യു​ടെ കൊ​ടു​മു​ടി​യി​ൽ എ​ത്തി നി​ൽ​ക്കു​മ്പോ​ൾ 32-മ​ത്തെ വ​യ​സി​ൽ ഇ​റ്റ​ലി​യി​ൽ വ​ച്ച് ഒ​രു കാ​ർ അ​പ​ക​ട​ത്തി​ൽ 1987 ന​വം​ബ​ർ 30ന് ​അ​കാ​ല​മാ​യി കൊ​ഴി​ഞ്ഞു പോ​യ ഒ​രു ഇ​തി​ഹാ​സ​മാ​യി​രു​ന്നു ജി​മ്മി ജോ​ർ​ജ്.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 14 മ​ല​യാ​ളീ വോ​ളീ​ബാ​ൾ ടീ​മു​ക​ൾ ചേ​ർ​ന്ന് രൂ​പം കൊ​ടു​ത്ത നാ​ഷ​ണ​ൽ വോ​ളീ​ബോ​ൾ ലീ​ഗാ​ണ് ജി​മ്മി ജോ​ർ​ജി​ന്‍റെ ഓ​ർ​മ‌യ്​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​നാ​ഷ​ണ​ൽ ടൂ​ർ​ണ​മെ​ന്‍റിന്‍റെ ​മു​ഖ്യ സം​ഘാ​ട​ക​ർ.

ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലേ​യും ലോംഗ് ഐ​ല​ൻ​ഡി​ലെ​യും വോ​ളീ​ബോ​ൾ പ്രേ​മി​ക​ൾ ഒ​രു​മി​ച്ച് 1987ൽ ​രൂ​പം കൊ​ടു​ത്ത കേ​ര​ള സ്‌​പൈ​ക്കേ​ഴ്‌​സ് ക്ല​ബ് പ​ല വ​ർ​ഷ​ങ്ങ​ളി​ലും ജി​മ്മി ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ ടൂ​ർ​ണ​മെ​ന്‍റ് ചാ​മ്പ്യ​ന്മാ​ർ ആ​യി​ട്ടു​ണ്ട്.

14 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഈ ​ടൂ​ർ​ണ​മെ​ന്‍റി​ന് ആ​തി​ഥേ​യ​ത്വം ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് ഈ ​വ​ർ​ഷം കേ​ര​ളാ സ്‌​പൈ​ക്കേ​ഴ്‌​സി​നെ തേ​ടി​യെ​ത്തു​ന്ന​ത്. ക്ല​ബി​ലെ മു​ൻ​കാ​ല ക​ളി​ക്കാ​രെ​യും നി​ല​വി​ലു​ള്ള ക​ളി​ക്കാ​രെ​യും കോ​ർ​ത്തി​ണ​ക്കി ടൂ​ർ​ണ​മെന്‍റ് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

ന്യൂ​യോ​ർ​ക്കി​ൽ ഫ്ല​ഷിംഗി​ലു​ള്ള ക്വീ​ൻ​സ് കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് (Queens College, 65-30 Kissena Blvd, Flushing, NY) പ്ര​സ്തു​ത മാ​മാ​ങ്കം അ​ര​ങ്ങേ​റു​ന്ന​ത്. നാ​ഷ​ണ​ൽ വോ​ളീ​ബോ​ൾ ലീ​ഗി​ൽ ഉ​ൾ​പ്പെ​ടു​ന്ന 14 ടീ​മു​ക​ളാ​ണ് ഈ ​മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ളാ​യി​രി​ക്കും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എട്ട് മു​ത​ൽ കാ​ഴ്ച​വയ്​ക്കു​ന്ന​ത്. വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിലെ ഏ​റ്റ​വും പ്ര​ശ​സ്ത​രാ​യ ടീ​മു​ക​ൾ അ​ണി​നി​ര​ക്കു​ന്ന​തി​നാ​ൽ ത​ന്നെ പ്ര​സ്തു​ത ടൂ​ർ​ണ​മെന്‍റ് ഇ​തി​നോ​ട​കം പ്ര​ശ​സ്ത​മാ​യി ക​ഴി​ഞ്ഞു.

അ​തി​നാ​ൽ മ​ത്സ​ര​ങ്ങ​ളു​ടെ സ്പോ​ൺ​സ​ർ​മാ​രാ​കു​വാ​ൻ ധാ​രാ​ളം മ​ല​യാ​ളീ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളാ​ണ് മു​ൻ​പോ​ട്ടു വ​രു​ന്ന​ത്. സ്പോ​ൺ​സ​ർ​മാ​രാ​കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഇ​നി​യും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ര​ളാ സ്‌​പൈ​ക്കേ​ഴ്‌​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ്‌​പൈ​ക്കേ​ഴ്‌​സ് ക്ല​ബി​ലെ ആ​ദ്യ​കാ​ല ക​ളി​ക്കാ​ര​നാ​യി​രു​ന്ന ഷാ​ജു സാം ​സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡന്‍റാ​യും സെ​ക്ര​ട്ട​റി അ​ല​ക്സ് ഉ​മ്മ​ൻ, ട്ര​ഷ​റ​ർ ബേ​ബി​ക്കു​ട്ടി തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​റും ടീം ​മാ​നേ​ജ​രു​മാ​യ ബി​ഞ്ചു ജോ​ൺ എ​ന്നി​വ​രും ചേ​ർ​ന്ന നേ​തൃ​ത്വ​മാ​ണ് മ​ത്സ​ര ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: ടീം ​കോ​ച്ച് - റോ​ൺ ജേ​ക്ക​ബ്, അ​സി​സ്റ്റ​ന്‍റ് കോ​ച്ച് -അ​ല​ക്സാ​ണ്ട​ർ തോ​മ​സ്, ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ - ജെ​യിം​സ് അ​ഗ​സ്റ്റി​ൻ, ബാ​ങ്ക്വ​റ്റ് - ലി​ബി​ൻ ജോ​ൺ, ഫ​ണ്ട് റൈ​സിം​ഗ് -സി​റി​ൽ മ​ഞ്ചേ​രി​ൽ, സു​വ​നീ​ർ - ജോ​ർ​ജ് ഉ​മ്മ​ൻ, സോ​ഷ്യ​ൽ മീ​ഡി​യ - ആ​ൻ​ഡ്രൂ മ​ഞ്ചേ​രി​ൽ, റി​ഫ്ര​ഷ്മെന്‍റ്സ് -അ​ല​ക്സ് സി​ബി, മീ​ഡി​യ കം ​പിർഒ - മാ​ത്യു​ക്കു​ട്ടി ഈ​ശോ.

മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ടൂ​ർ​ണ​മെന്‍റ് ആ​ക്കു​വാ​നാ​ണ് സം​ഘാ​ട​ക​ർ ശ്ര​മി​ക്കു​ന്ന​ത്. അ​തി​നാ​യി ജി​മ്മി ജോ​ർ​ജി​നൊ​പ്പം വോ​ളീ​ബോ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചു​രു​ന്ന മു​ൻ കാ​ല ക​ളി​ക്കാ​ര​നും കേ​ര​ള​ത്തി​ലെ മു​ൻ എംഎ​ൽഎ​യു​മാ​യ മാ​ണി സി. ​കാ​പ്പ​നെ മു​ഖ്യ അ​തി​ഥി​യാ​യി കൊ​ണ്ട് വ​രു​ന്ന​തി​നാ​ണ്‌ സം​ഘാ​ട​ക​ർ ശ്ര​മി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജു സാം: 646 427 4470, ​അ​ല​ക്സ് ഉ​മ്മ​ൻ: 516 784 7700, ബേ​ബി​കു​ട്ടി തോ​മ​സ്: 516 974 1735, ബി​ഞ്ചു ജോ​ൺ: 646 584 6859, സി​റി​ൽ മ​ഞ്ചേ​രി​ൽ: 917 637 3116.