ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സം​ഗീ​ത സാ​യാ​ഹ്നം അ​വി​സ്മ​ര​ണീ​യ​മാ​യി
Wednesday, May 1, 2024 10:38 AM IST
ഷാ​ജി രാ​മ​പു​രം
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ഹൂ​സ്റ്റ​ൺ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ന​ട​ത്തി​യ ചി​ത്ര വ​ർ​ണം എ​ന്ന സം​ഗീ​ത സാ​യാ​ഹ്നം അ​വി​സ്മ​ര​ണീ​യ നി​മി​ഷ​മാ​യി. ഹൂ​സ്റ്റ​ൺ ഇ​മ്മാ​നു​വേ​ൽ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ട സം​ഗീ​ത സാ​യാ​ഹ്നം ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഡി.​സി. മ​ഞ്ജു​നാ​ഥ് ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ഫോ​ർ​ട്ട്‌ ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ജ​ഡ്ജ് ജൂ​ലി മാ​ത്യു, മു​ൻ മാ​ർ​ത്തോ​മ്മാ സ​ഭാ സെ​ക്ര​ട്ട​റി​യും വി​കാ​രി ജ​ന​റാ​ളു​മാ​യ റ​വ. ഡോ. ​ചെ​റി​യാ​ൻ തോ​മ​സ്, ഇ​ട​വ​ക വി​കാ​രി റ​വ.​സോ​നു വ​ർ​ഗീ​സ്, ആ​തു​ര സേ​വ​ന രം​ഗ​ത്തെ വ്യ​വ​സാ​യി പി.​ടി. ഐ​സ​ക് ആ​ൻ​ഡ് ലീ​ലാ​മ്മ ഐ​സ​ക് (ഡാ​ള​സ്), പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.



മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന ലോ​ക​ത്തെ അ​തു​ല്യ പ്ര​തി​ഭ കെ.​എ​സ്. ചി​ത്ര, പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ശ​ര​ത്, ഗാ​യ​ക​രാ​യ നി​ഷാ​ദ്, അ​നാ​മി​ക എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് ചി​ത്ര വ​ർ​ണം എ​ന്ന സം​ഗീ​ത സാ​യാ​ഹ്നം ഒ​രു​ക്കി​യ​ത്.

ഹൂ​സ്റ്റ​ണി​ലെ ഹാ​രീ​സ് കൗ​ണ്ടി​യി​ലെ സൈ​പ്ര​സ് സി​റ്റി​യി​ൽ വാ​ങ്ങി​യ സ്ഥ​ല​ത്ത് 2018ൽ ​ആ​രം​ഭി​ച്ച സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ന് ഏ​ക​ദേ​ശം മൂ​ന്ന് മി​ല്യ​ൻ ഡോ​ള​ർ മു​ട​ക്കി പു​തി​യ​താ​യി പ​ണി​യു​ന്ന ബി​ൽ​ഡിം​ഗി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥ​മാ​ണ് സം​ഗീ​ത സാ​യാ​ഹ്നം ഒ​രു​ക്കി​യ​ത് എ​ന്ന് ബി​ൽ​ഡിം​ഗ് പ്രോ​ജ​ക്ട് ക​ൺ​വീ​ന​ർ ജോ​ൺ തോ​മ​സ്, ഇ​ട​വ​ക ട്ര​സ്റ്റി​ന്മാ​രാ​യ ജ​തേ​ഷ് വ​ർ​ഗീ​സ്, ജു​ന്നു സാം ​എ​ന്നി​വ​ർ അ​റി​യി​ച്ചു.



ചി​ത്ര​വ​ർ​ണം എ​ന്ന സം​ഗീ​ത സാ​യാ​ഹ്ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് വ​ൻ വി​ജ​യം ആ​ക്കി​യ വൈ​ദീ​ക​രോ​ടും ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രോ​ടും പ​ങ്കെ​ടു​ത്ത എ​വ​രോ​ടും ഇ​ട​വ​ക​യ്ക്ക്‌ വേ​ണ്ടി വി​കാ​രി റ​വ. സോ​നു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി തോ​മ​സ് ക്രി​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.