പ്ര​വാ​സി എ​ഴു​ത്തു​കാ​രി റീ​നി ജേ​ക്ക​ബ് അ​ന്ത​രി​ച്ചു
Wednesday, May 1, 2024 12:12 PM IST
ക​ണ​ക്ടി​ക​ട്ട്: പ്ര​വാ​സി എ​ഴു​ത്തു​കാ​രി റീ​നി ജേ​ക്ക​ബ് (70) യു​എ​സി​ലെ ക​ണ​ക്ടി​ക​ട്ടി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വെള്ളിയാഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം 6.30 ന് ​ഹാ​ര്‍​ട്‌​ഫോ​ഡ് സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ പ​ള്ളി​യി​ല്‍. ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ​യി​ല്‍ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (അ​മേ​രി​ക്ക​യി​ല്‍ വെ​റൈ​സ​ണ്‍ സീ​നി​യ​ര്‍ മാ​നേ​ജ​ര്‍) ഭാ​ര്യ​യാ​ണ്.

മ​ക്ക​ള്‍: വീ​ണ, സ​പ്‌​ന. (ഇ​രു​വ​രും യു​എ​സ്എ​യി​ൽ) പ​രേ​ത കോ​ട്ട​യം പ​ള്ളം കാ​ട്ടൂ​ത്ര കു​ടു​ബം​ഗ​മാ​ണ്. റീ​നി മ​മ്പ​ലം എ​ന്ന തൂ​ലി​കാ നാ​മ​ത്തി​ല്‍ പ്ര​ശ​സ്ത​യാ​യി​രു​ന്നു. നി​ര​വ​ധി ആ​നു​കാ​ലി​ക​ങ്ങ​ളി​ല്‍ ക​ഥ​ക​ള്‍, ലേ​ഖ​ന​ങ്ങ​ള്‍, യാ​ത്രാ​വി​വ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

റി​ട്ടേ​ണ്‍ ഫ്‌​ലൈ​റ്റ് എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​നു 2010 ലെ ​നോ​ര്‍​ക്ക റൂ​ട്ട്‌​സ് പ്ര​വാ​സി പു​ര​സ്‌​കാ​രം ല​ഭി​ച്ചു. അ​വി​ചാ​രി​തം എ​ന്ന നോ​വ​ലും ശി​ശി​ര​ത്തി​ല ഒ​രു ദി​വ​സം എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹ​ര​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.