റീ​നി ജേ​ക്ക​ബി​ന്‍റെ വേ​ർ​പാ​ടി​ൽ ലാ​മ്പ് അ​നു​ശോ​ചി​ച്ചു
Friday, May 3, 2024 3:23 PM IST
പി.ഡി. ജോർജ് നടവയൽ
ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​രി റീ​നി ജേ​ക്ക​ബി​ന്‍റെ വേ​ർ​പാ​ടി​ൽ ഫി​ല​ഡ​ൽ​ഫി​യ മ​ല​യാ​ള സാ​ഹി​ത്യ വേ​ദി (ലാ​മ്പ്) അ​നു​ശോ​ചി​ച്ചു. അ​മേ​രി​ക്ക​ൻ ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ മ​ല​യാ​ള ഹൃ​ദ​യ​ര​സ ചം​ക്ര​മ​ണ​മാ​ക്കി രൂ​പാ​ന്ത​ര​പ്പെ​ടു​ത്തു​ന്ന അ​ത്ഭു​ത​വി​ദ്യ റീ​നി​യു​ടെ ര​ച​ന​ക​ളി​ലു​ണ്ടാ​യി​രു​ന്നു എ​ന്ന് ഫി​ല​ഡ​ൽ​ഫി​യ മ​ല​യാ​ള സാ​ഹി​ത്യ വേ​ദി പ​റ​ഞ്ഞു.

റീ​നി‌​യു‌​ടെ സാ​ഹി​ത്യ ര​ച​നാ വൈ​ഭ​വ​ത്തെ പ്ര​കീ​ർ​ത്തി​ച്ച് ലാ​മ്പ് ഫി​ല​ഡ​ൽ​ഫി​യ മ​ല​യാ​ള സാ​ഹി​ത്യ വേ​ദി പ്ര​സി​ഡ​ന്‍റ് പ്ര​ഫ​സ​ർ കോ​ശി ത​ല​യ്ക്ക​ൽ സം​സാ​രി​ച്ചു. ജോ​ർ​ജ് ന​ട​വ​യ​ൽ അ​നു​ശോ​ച​ന പ്ര​മേ​യം രേ​ഖ​പ്പെ​ടു​ത്തി. അം​ഗ​ങ്ങ​ളാ​യ നീ​നാ പ​ന​യ്ക്ക​ൽ, അ​നി​താ പ​ണി​ക്ക​ർ, ലൈ​ലാ അ​ല​ക്സ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, സോ​യാ നാ​യ​ർ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.

2014ല്‍ ​ഫോ​മ​യു​ടെ ലി​റ്റ​റ​റി അ​വാ​ര്‍​ഡ്, ക​ണ​ക്ടി​ക്ക​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ ലി​റ്റ​റ​റി അ​വാ​ര്‍​ഡ്, മെ​രി​ലാ​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ചെ​റു​ക​ഥാ അ​വാ​ര്‍​ഡ് എന്നി​വ​യെ​ല്ലാം റീ​നി​യു​ടെ ര​ച​നാമേ​ന്മ​യെ തേ​ടി​യെ​ത്തി​യ പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ്.

കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശിയാണ്. ഭ​ർ​ത്താ​വ് ജേ​ക്ക​ബ് തോ​മ​സ്. മ​ക്ക​ൾ: വീ​ണ, സ​പ്ന.