കാ​ണാ​താ​യ ഫ്രി​സ്‌​കോ ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റ് മ​രി​ച്ച​നി​ല​യി​ൽ
Friday, May 3, 2024 4:31 PM IST
പി.​പി. ചെ​റി​യാ​ൻ
ടെ​ക്സ​സ്: കാ​ണാ​താ​യ ഫ്രി​സ്കോ ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. 43 കാ​രി​യാ​യ കൈ​ലി ഡോ​യ​ലി​നെ ക​ഴി​ഞ്ഞ​മാ​സം 20 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്.

ജോ​ലി ക​ഴി​ഞ്ഞ് തി​രി​കെ വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് പ്ലാ​നോ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല,

ഫ്രി​സ്കോ​യി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.