ഇ​ന്ത്യ​ക്ക് വി​ദേ​ശ​വി​ദ്വേ​ഷം: ജോ ​ബൈ​ഡ​ൻ
Friday, May 3, 2024 5:12 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച​യി​ലും കു​ടി​യേ​റ്റ​ക്കാ​രോ​ടു​ള്ള സ​മീ​പ​ന​ത്തി​ലും ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളെ വി​മ​ർ​ശി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.

ഇ​ന്ത്യ, ചൈ​ന, ജ​പ്പാ​ൻ, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ ബാ​ധി​ക്കു​ന്ന​ത് "വി​ദേ​ശ വി​ദ്വേ​ഷം' ആ​ണെ​ന്നും ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ കു​ടി​യേ​റ്റ​ക്കാ​രെ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

"എ​ന്തു​കൊ​ണ്ടാ​ണ് ചൈ​ന സാ​മ്പ​ത്തി​ക​മാ​യി ഇ​ത്ര മോ​ശ​മാ​യി നി​ൽ​ക്കു​ന്ന​ത്, എ​ന്തു​കൊ​ണ്ടാ​ണ് ജ​പ്പാ​ന് പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ടു​ന്ന​ത്, എ​ന്തു​കൊ​ണ്ടാ​ണ് റ​ഷ്യ, എ​ന്തു​കൊ​ണ്ട് ഇ​ന്ത്യ, കാ​ര​ണം അ​വ​ർ​ക്ക് കു​ടി​യേ​റ്റ​ക്കാ​രെ ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ, കു​ടി​യേ​റ്റ​ക്കാ​രാ​ണ് ത​ങ്ങ​ളെ ശ​ക്ത​രാ​ക്കു​ന്ന​ത് എ​ന്നും ബൈ​ഡ​ൻ കൂട്ടിച്ചേർത്തു.