മ​ദ്യം ന​ല്‍​കി വി​ദ്യാ​ർ​ഥി​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം; യു​എ​സി​ൽ അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ
Friday, May 3, 2024 5:15 PM IST
ലൂ​സി​യാ​ന: അ​മേ​രി​ക്ക​യി​ലെ ലൂ​സി​യാ​ന​യി​ൽ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു മ​ദ്യം വാ​ങ്ങി ന​ല്‍​കി​യ​തി​നും അ​വ​രി​ല്‍ ഒ​രു വി​ദ്യാ​ര്‍​ഥി​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം സ്ഥാ​പി​ച്ച​തി​നും ഹൈ​സ്കൂ​ള്‍ അ​ധ്യാ​പി​ക​യെ അ​റ​സ്റ്റ് ചെ​യ്തു.

35 കാ​രി​യാ​യ അ​ല​ക്‌​സാ വിം​ഗ​ർ​ട്ട​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ ത​ന്‍റെ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​റു​ണ്ടെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്രാ​ദേ​ശി​ക ബാ​റു​ക​ളി​ൽ​നി​ന്നു വിം​ഗ​ർ​ട്ട​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ദ്യം വാ​ങ്ങി ന​ൽ​കി​യ​തി​നും 18 വ​യ​സു​ള്ള ഒ​രു വി​ദ്യാ​ര്‍​ഥി​യു​മാ​യി അ​വി​ഹി​ത ബ​ന്ധം പു​ല​ർ​ത്തി​യ​തി​നും തെ​ളി​വ് ല​ഭി​ച്ചു.

തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. അ​ധ്യാ​പി​ക​യെ സ്കൂ​ളി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യ​താ​യി സ്കൂ​ൾ ബോ​ർ​ഡ് അ​റി​യി​ച്ചു.