ഹൂ​സ്റ്റ​ണി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു
Saturday, May 4, 2024 10:54 AM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് വെ​സ്റ്റ് ഹൂ​സ്റ്റ​ണി​ലെ സ്ട്രീ​റ്റി​ലു​ണ്ടാ​യ വെ​ടി​വ‌‌​യ്പ്പി​ൽ ര​ണ്ട് സ്ത്രീ​ക​ൾ മ​രി​ച്ചു. നീ​ല ഹൂ​ഡി​യും പാ​ന്‍റും മു​ഖം​മൂ​ടി​യും ക​റു​ത്ത ഷൂ​സും കെെ‌​യു​റ​ക​ളും ധ​രി​ച്ചെ​ത്തി​യ‌ ഒ​രാ​ൾ പൂ​മു​ഖ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ളു​ടെ നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

ഇ​രു​വ​രും സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ നാ​ല് കു​ട്ടി​ക​ളു​ടെ മാ​താ​വ് അ​റെ​ഡോ​ണ്ടോ​യെ തി​രി​ച്ച​റി​ഞ്ഞു. കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ന്ന് വ​രി​ക​യാ​ണെ​ന്നും പ്ര​തി​യെ ഉ‌​ട​ൻ പി​ടി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.