മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ക​രി​യ​ർ കോ​മ്പ​സ് 18ന്
Saturday, May 4, 2024 12:19 PM IST
ജീ​മോ​ൻ റാ​ന്നി
ടെ​ക്‌​സ​സ്: ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​രി​യ​ർ സം​ബ​ന്ധി​ച്ച അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​ന് ലീ​ഗ് സി​റ്റി​യി​ലെ മ​ല​യാ​ളി സ​മാ​ജം "ക​രി​യ​ർ കോ​മ്പ​സ് 2024' എ​ന്ന പ​രി​പാ​ടി ഈ ​മാ​സം 18ന് നടത്തുന്നു. ലീ​ഗ് സി​റ്റി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​ഗ​ത്ഭ​രാ​യ ആ​ളു​ക​ൾ ക്ലാ​സു​ക​ൾ ന​യി​ക്കും.

കു​ട്ടി​ക​ളു​ടെ ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ളും അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ന​ൽ​കു​ന്ന സ്കോ​ള​ർ​ഷി​പ്പു​ക​ളും അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ളും ഈ ​ക്ലാ​സു​ക​ളി​ൽ വി​ശ​ദീ​ക​രി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേശ​വും പ​രി​പാ​ടി​യി​ൽ ഉ​ണ്ടാ​യി​രി​ക്കും.

ഈ ​സേ​വ​നം സൗ​ജ​ന്യ​മാ​ണ്. ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മേ ഏ​തു ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കും ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. സീ​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്.

https://msolc.org/career/ എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി​ജു ജോ​ൺ: +1 409 354 2518.