ന്യൂയോർക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല റീജിയണുകളിൽ ഒന്നായ ജോർജിയ റീജിയണിന്റെ(റീജിയൺ ഏഴ്) പ്രവർത്തന ഉദ്ഘടനവും ഫാമിലി ഈവനിംഗും ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ ജോൺസ് ക്രീക്കിലുള്ള സിക്സിർസ് സ്പോർട്സ് സെന്ററിൽ(Sixers Sports Center , 4680 W Morton Road, Johns Creek , GA 30022) വിപുലമായ പരിപാടികളോട് നടത്തുമെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ള അറിയിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉദ്ഘാടനം നിർവഹിക്കും. ജഡ്ജി ജെയിംസ് എ. ഡൺ (ഫോർസിത്ത് കൗണ്ടി) ചീഫ് ഗസ്റ്റായും പങ്കെടുക്കും. ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ തുടങ്ങി ഫൊക്കാനയുടെ വിവിധ നേതാക്കളും പങ്കെടുക്കും.
ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ റീജിയണിലും പ്രവർത്തന ഉദ്ഘാടനങ്ങൾ നടത്തുന്നത്. ഫൊക്കാനയുടെ പ്രവർത്തനം കുടുതൽ ശക്തമാക്കുന്നത്തിനും പ്രവർത്തകരുമായി സംവദിക്കാനുള്ള അവസരം കൂടിയാണ് ഓരോ റീജിയണൽ മീറ്റിംഗുകളും.
അറ്റ്ലാന്റയിലെ വിവിധ കലാകാരികൾ അണിയിച്ചൊരുക്കുന്ന നൃത്തങ്ങള്‍, ഗാനങ്ങൾ തുടങ്ങിയ വിവിധ കല വിരുന്നകളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. പരിപാടിയിലേക്ക് പങ്കെടുക്കാൻ പാസുകൾ ഒന്നും ആവിശ്യമില്ലെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും റീജിയണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ള, സെക്രട്ടറി രാഹുൽ നടരാജൻ, ട്രഷർ ജോർജ് ബിനോയി, കോഓർഡിനേറ്റർ നവീൻ നായർ,
കോഓർഡിനേറ്റർ ജോർജ് മേലേതിൽ, വിമൻസ് ഫോറം നാഷണൽ സെക്രട്ടറി സുബി ബാബു, സ്പോർട്സ് കോഓർഡിനേറ്റർ ബിനീഷ് ആന്റണി, ചാരിറ്റി ചെയർ ജെറീഷ് അഗസ്റ്റിൻ, കൾച്ചറൽ ചെയർ മേഘ്നാ നാഗരാജൻ, ബിസിനസ് & മാർക്കറ്റിംഗ് ചെയർ ബോബു പുതീക്കൽ, ഇവന്റ് ചെയർ പൂജ സതീഷ്, അഗ്രിക്കൾച്ചറൽ ചെയർ ശാഹുൽ വട്ട,
അംഗങ്ങളായ സിനു വർഗീസ്, ലോണാ ബാബു, റെജി ജേക്കബ്, ജേക്കബ് വർഗീസ്, വിമൻസ് ഫോറം കോഓർഡിനേറ്റർ രേഖാ നെടുംപുറത്ത്, കോ-കോഓർഡിനേറ്റർ സുബി ബോബു, വിമൻസ് ഫോറം സെക്രട്ടറി ബിന്ദുമോൾ സുകുമാർ, വിമൻസ് ഫോറം ജോയിന്റ് സെക്രട്ടറി ബിന്ദു അനിൽ,
വിമൻസ് ഫോറം ട്രഷർ ബ്രിഡ്ജറ് സിനു, അഡ്വൈസറി ബോർഡ് അംഗം സതി നാഗരാജൻ (പ്രസിഡന്റ് ഗാമ), അഡ്വൈസറി ബോർഡ് അംഗം ഷിബു പിള്ള (പ്രസിഡന്റ് കാൻ, നാഷ്വിൽ), കമ്മിറ്റി അംഗം അനീഷ് കുര്യൻ, യൂത്ത് റെപ്പ് നിരഞ്ചൻ ഷിബു എന്നിവർ അറിയിച്ചു.