ബെ​ർ​ലി​ൻ: ‍യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗി​ലെ സെ​മി പോ​രാ​ട്ട​ത്തി​ൽ സ്പെ​യ്ൻ ഇ​ന്ന് ഫ്രാ​ൻ​സി​നെ നേ​രി​ടും. ജ​ർ​മ​നി​യി​ലെ സ്റ്റ​ഫ്ഗാ​ർ​ട്ടി​ലു​ള്ള എം​എ​ച്ച്പി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

ഇ​ന്ത്യ​ൻ സ​മ‍​യം നാ​ളെ പു​ല​ർ​ച്ചെ 12.30 നാ​ണ് മ​ത്സ​രം. ഒ​രു ത​വ​ണ വീ​തം കി​രീ​ടം നേ​ടി​യി​ട്ടു​ള്ള ഇ​രു ടീ​മു​ക​ളും ര​ണ്ടാം ഫൈ​ന​ൽ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ന്നി​റ​ങ്ങു​ന്ന​ത്. ഫ്രാ​ൻ​സ് 2021ലും ​സ്പെ​യ്‌​ൻ 2023ലു​മാ​ണ് ക​പ്പ് നേ​ടി​യ​ത്.

മ​ത്സ​ര​ത്തി​ലെ വി​ജ​യി ഫൈ​ന​ലി​ൽ പോ​ർ​ച്ചു​ഗ​ലി​നെ നേ​രി​ടും. ആ​ദ്യ സെ​മി​യി​ൽ ജ​ർ​മ​നി​യെ തോ​ൽ​പ്പി​ച്ചാ​ണ് പോ​ർ‌​ച്ചു​ഗ​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു പോ​ർ​ച്ചു​ഗ​ലി​ന്‍റെ വി​ജ​യം.

ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ. ഇ​ന്ത്യ​ൻ സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 12.30 നാ​ണ് മ​ത്സ​രം. മ്യൂ​ണി​ക്കി​ലെ അ​ല​യ​ൻ​സ് അ​രീ​ന​യാ​ണ് വേ​ദി.